ഷാര്‍ജ: യു.എ.ഇയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മാധ്യമ കലാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി നടക്കുന്ന ഫണ്‍, ഷാര്‍ജ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് (എസ്.ഐ.എഫ്.എഫ്) എട്ടാം പതിപ്പ് 2021 ഒക്ടോബറിലേക്ക് മാറ്റിയതായി സംഘാടകര്‍ പ്രഖ്യാപിച്ചു. കോവിഡ് പടരുന്നത് തടയാന്‍ രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായാണ് മാറ്റിവെക്കലെന്ന് അധികൃതര്‍ പറഞ്ഞു.
ചലച്ചിത്ര വ്യവസായത്തിലെ പുതിയ ട്രെന്‍ഡുകളിലും സാങ്കേതികവിദ്യകളിലും പ്രാവീണ്യമുള്ള ഭാവിതലമുറയിലെ ആര്‍ട്ടിസ്റ്റുകളെ പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് 2013ല്‍ എസ്.ഐ.എഫ്.എഫിന് ഷാര്‍ജ തുടക്കമിട്ടതെന്ന് ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിന്ത് അബ്ദുല്ല അല്‍ ഖാസിമി പറഞ്ഞു. ഇപ്പോള്‍ ഞങ്ങളുടെ പ്രാഥമിക പരിഗണന പ്രേക്ഷകരുടെയും ആഗോള സന്ദര്‍ശകരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷക്കും ക്ഷേമത്തിനുമാണ്. അതുകൊണ്ടാണ് ലോകശ്രദ്ധേയമായ ഉത്സവം മാറ്റിവെക്കുന്നതെന്ന് അവര്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.