മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും നേട്ടമുണ്ടാക്കി. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരികെയെത്താനുള്ള സാധ്യതയാണ് വിപണി ഉയരാന്‍ കാരണം. ട്രംപ് വിപണിക്ക് അനുകൂലമായ നിലപാടുകള്‍ കൈകൊള്ളുമെന്നാണ് പ്രതീക്ഷ. സെന്‍സെക്‌സ് 335 പോയിന്റും നിഫ്‌റ്റി 95 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടമാണ് വ്യാപാരവേളയിലുടനീളം നിലനിന്നത്.
നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് കടുത്ത ചാഞ്ചാട്ടം ദൃശ്യമായി. ഒരു ഘട്ടത്തില്‍ വിപണി നഷ്‌ടത്തിലലേക്ക് നീങ്ങുകയും ചെയ്‌തു. എന്നാല്‍ പിന്നീട് ശക്തമായ കരകയറ്റം നടത്തി. നിഫ്‌റ്റിയില്‍ വ്യാപാരത്തിനിടെ 150 പോയിന്റിലേറെ വ്യതിയാനം ഉണ്ടായി.
സെന്‍സെക്‌സ് 40,000 പോയിന്റിന് മുകളില്‍ തുടര്‍ന്നു. സെന്‍സെക്‌സ് 40,616 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി വീണ്ടും 11,900 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. 11,929 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 95 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 11,756 പോയിന്റ് വരെ ഇടിഞ്ഞെങ്കിലും ശക്തമായ മുന്നേറ്റത്തിനു ശേഷം നിഫ്‌റ്റി 11,908 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 33 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 17 ഓഹരികള്‍ നഷ്‌ടത്തിലായി. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ദിവിസ് ലാബ്, റിലയന്‍സ് ഇന്റസ്‌ട്രീസ്, സിപ്ല എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് 4.89 ശതമാനം നേട്ടം രേഖപ്പെടുത്തി. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ദിവിസ് ലാബ്, റിലയന്‍സ് ഇന്റസ്‌ട്രീസ്, സിപ്ല, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ഫാര്‍മ, ഐടി ഓഹരികളാണ് ഇന്നും മിച്ച നേട്ടം രേഖപ്പെടുത്തിയത്. നിഫ്‌റ്റി ഫാര്‍മ സൂചിക 2.18 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി ഐടി സൂചിക 1.78 ശതമാനം നേട്ടം രേഖപ്പെടുത്തി.
യുപിഎല്‍, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍ 3.90 ശതമാനം ഇടിഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.