News

ബോളിവുഡിന്‍റെ നടന വൈഭവം അരങ്ങൊഴിഞ്ഞു

ജിഷ ബാലന്‍

നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനം… ദി മദര്‍ ഓഫ് ഡാന്‍സ് ഇന്‍ ഇന്ത്യ എന്നറിയപ്പെടുന്ന സരോജ് ഖാന്‍റെ ആകര്‍ഷണീയമായ നൃത്തച്ചുവടുകള്‍ ഹിന്ദി സിനിമാ ഗാനങ്ങളെ സ്‌ക്രീനില്‍ അനശ്വരമാക്കി. നാടോടി-ക്ലാസിക്

മോഡേണ്‍ നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ച് ഹിന്ദി ഗാനങ്ങളെ മറ്റൊരു തലത്തിലേക്കെത്തിച്ച പ്രിയ നര്‍ത്തകിയുടെ വിയോഗത്തില്‍ വിതുമ്പുകയാണ് ബോളിവുഡ്. നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയില്‍ അനുശോചനം അറിയിച്ചു. നടന കലയിലൂടെ ഹിന്ദി ചലച്ചിത്ര മേഖല കീഴടക്കിയ സരോജ്, ഇന്ത്യയുടെ പ്രിയപ്പെട്ടവളാണ്.

1948 നവംബര്‍ 22ന് കിഷന്‍ചന്ദ് സദ്ദു സിംഗിന്‍റെയും നോനി സിംഗിന്‍റെയും മകളായി ജനനം. നിര്‍മല നാഗ്പാല്‍ എന്നാണ് സരോജ് ഖാന്റെ യഥാര്‍ത്ഥ പേര്. മൂന്നാം വയസ്സില്‍ നസറാന എന്ന ചിത്രത്തില്‍ ബാലതാരമായി സരോജ് സിനിമയിലേക്കെത്തി. കൊറിയോഗ്രാഫര്‍ ബി സോഹന്‍ലാലിന്‍റെ കീഴില്‍ ഡാന്‍സ് പഠിച്ച സരോജ് അദ്ദേഹത്തെ വിവാഹം ചെയ്തു. അന്ന് സരോജിന് പതിമൂന്ന് വയസ്സും സോഹന് 43 വയസ്സുമായിരുന്നു. സോഹന്‍ നേരത്തെ തന്നെ ഭാര്യയും നാല് മക്കളുമുണ്ടായിരുന്നു. ഇക്കാര്യം അറിയാതെയാണ് സരോജ് അദ്ദേഹത്തെ വിവാഹം ചെയ്തത്.

സ്വന്തമായി കൊറിയോഗ്രാഫ് ചെയ്യാന്‍ തുടങ്ങിയ സരോജ് 1974ല്‍ പുറത്തിറങ്ങിയ ‘ഗീത മേരാ നാം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായകയായി. എങ്കിലും അംഗീകാരം ലഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. 1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തില്‍ ശ്രീദേവിക്കായി ‘ഹവ ഹവായ്’ എന്ന ഗാനം ചിട്ടപ്പെടുത്തിയതോടെ സരോജ് ഖാന്‍റെ കരിയര്‍ തെളിഞ്ഞു. നാഗിന. ചാന്ദ്‌നി തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവിക്കായി നൃത്തമൊരുക്കി.

 

മാധുരി ദീക്ഷിതിന് വേണ്ടി ഏക് ദോ തീന്‍ (തേസാബ്-1988), തമ്മ തമ്മ ലോഗേ (തനേദാര്‍-1990),ദക് ദക് കര്‍നേ ലഗാ (ബേട്ടാ-1992) തുടങ്ങിയ ഗാനങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കി. ഈ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായതോടെ സരോജ് ബോളിവുഡിന്‍റെ പ്രിയപ്പെട്ടവളായി.

സരോജ് ഖാന്‍ നൃത്തം ഒരുക്കിയ ചിത്രങ്ങളില്‍ ലഗാന്‍, ഇരുവര്‍, ദേവ്ദാസ്, ഫനാ, റൗഡി റാത്തോര്‍, ഡല്‍ഹി-6, ജബ് വി മെറ്റ്, ഡര്‍, ബാസിഗര്‍, മോഹ്‌റ, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കേ, പര്‍ദേശ്, സോള്‍ജിയര്‍, താല്‍, വീര്‍, സാര, ഡോണ്‍, സാവരിയ, തനു വെഡ്‌സ് മനു, മനു റിട്ടേണ്‍സ്, മണികര്‍ണിക എന്നിവ ഉള്‍പ്പെടുത്തുന്നു. 2019ല്‍ പുറത്തിറങ്ങിയ കളങ്ക് എന്ന ചിത്രത്തിലാണ് സരോജ് അവസാനമായി പ്രവര്‍ത്തിച്ചത്. അതും തന്‍റെ പ്രിയപ്പെട്ട നായിക മാധുരി ദീക്ഷിതിന് വേണ്ടിയായിരുന്നു.

മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയ നൃത്തസംവിധായികയാണ് സരോജ് ഖാന്‍. ദേവ്ദാസ്, ശൃംഗാരം (തമിഴ്), ജബ് വി മെറ്റ് എന്നീ ചിത്രങ്ങളുടെ നൃത്തസംവിധാനത്തിനായിരുന്നു പുരസ്‌കാരം.

ഛോട്ടെ സര്‍ക്കാര്‍, ബേനാം, ഹോട്ട് ഹോട്ട് പ്യാര്‍ ഹോ ഗയാ, ഖിലാഡി, ഹം ഹെയ്ന്‍ ബേമിസാല്‍, വീരു ദാദ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് സരോജ് ഖാനായിരുന്നു. നച്ച് ബലിയേ, ജലക് ദിഖ്ല്‍ ആജാ, ബൂഗി വൂഗി തുടങ്ങിയ റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായും സരോജ് ഖാന്‍ എത്തിയിട്ടുണ്ട്.


 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.