തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിക്ക് തുടക്കമിട്ടു. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നൂറിന പദ്ധതിയുടെ ഭാഗമായാണ് കൃഷി ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടു കൂടി പദ്ധതി നടപ്പിലാക്കിയത്.
കര്‍ഷകരുടെ അഭിവൃദ്ധി ഉറപ്പാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പദ്ധതിയെ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ലഭ്യത കുറവ്, വര്‍ധിച്ച കൂലി, കൃഷി ഭൂമിയുടെ തുണ്ടുവത്കരണം എന്നീ കാരണങ്ങളാല്‍ സംസ്ഥാനത്ത് കാര്‍ഷിക വസ്തുക്കളുടെ ഉത്പാദന ചെലവ് കൂടി വരികയാണ്. അതിനാല്‍ സമയബന്ധിതമായി കൃഷിയിറക്കുന്നതിനും ഉത്പാദനചെലവ് കുറയ്ക്കുന്നതിനും കാര്‍ഷികവൃദ്ധികള്‍ നിര്‍വഹിക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരത്തിലുളള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത്. കാര്‍ഷിക യയന്ത്രവത്കരണത്തിലൂടെ പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും കൃഷി ലാഭകരമാക്കാമന്‍ സാധിക്കുമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായി കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിനായി വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.