Kerala

പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊല്ലപ്പെടുന്നത് എട്ടാമത്തെ മാവോയിസ്റ്റ്: ചെന്നിത്തല

 

തിരുവനന്തപുരം: വയനാട്ടില്‍ പടിഞ്ഞാറേ തറയ്ക്ക് സമീപം വാളാരംകുന്നില്‍ പൊലീസ് നടപടിയില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത് എട്ടാമത്തെ മാവോയിസ്റ്റാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെടുന്നത്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഭരണത്തില്‍ തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഭരണ കാലത്ത് ഒരു മാവോയിസ്റ്റ് പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല. പകരം പോറല്‍ പോലും ഏല്‍ക്കാതെ അവരെ പിടികൂടുകയാണ് ചെയ്തിട്ടുള്ളത്. പിണറായി സര്‍ക്കാരിന് കീഴില്‍ നേരത്തെ നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ യഥാര്‍ത്ഥ ഏറ്റുമുട്ടലുകളായിരുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഇന്നത്തെ സംഭവത്തെക്കുറിച്ച് നിക്ഷപക്ഷമായ ഉന്നത തല അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.