പാലക്കാട്: തലസ്ഥാനത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാടും കെ.എസ്.യു പ്രതിഷേധം. പാലക്കാട്ടെ പി.എസ്.സി ഓഫിസിന് പുതിയ താഴിട്ടുപൂട്ടിയാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഓഫിസിനകത്ത് ജീവനക്കാരും മറ്റും കുടുങ്ങിക്കിടക്കുകയാണ്. താഴിട്ടു പൂട്ടിയ ശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണ്. അരമണിക്കൂറിലേരെ നേരെയാണ് ഓഫിസ് പൂട്ടിയിട്ടത്. സംഭവമറിഞ്ഞ് പൊലിസെത്തി പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കിയശേഷമാണ് ഓഫിസ് തുറക്കാനായത്.
ഇന്ന് സെക്രട്ടേറിയറ്റ് മതില്‍ ചാടി കടന്ന് അകത്തുകടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരുമായി പൊലിസ് ഏറ്റുമുട്ടിയിരുന്നു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. കെ.എസ.്യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെ നിരവധി വനിതാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലിസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ വരെ പൊലിസ് ലാത്തിവീശി. ഏറ്റുമുട്ടലില്‍ നിരവധി പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു പൊലിസുകാരനെ കെ.എസ്.യു പ്രവര്‍ത്തകരും വളഞ്ഞിട്ടു തല്ലി. കല്ലും വടികളുമായാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലിസുകാരെ നേരിട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ചാണ് പാലക്കാട് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.