അല്‍ റഖാദിയുടെ മരണത്തിന് കാരണം കാര്‍ഡിയാക് അറസ്റ്റാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
മസ്‌കറ്റ് : ഒമാന്‍ടെല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനു മുമ്പ് വാം അപ് നടത്തവെ മസ്‌കറ്റ് എഫ്‌സി താരം മുഖാലിദ് അല്‍ റഖാദി ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു.
ബുധനാഴ്ച വൈകീട്ടാണ് സംഭവം.അല്‍ സുവൈഖ് എഫ്‌സിയുമായുള്ള മത്സരത്തിനു തൊട്ടുമുമ്പാണ് മസ്‌കറ്റ് എഫ്‌സി താരം പൊടുന്നനെ കുഴഞ്ഞു വീണത്. പ്രഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒമാന്‍ടെല്‍ ഫുട്‌ബോള്‍ ലീഗിന്റെ ആറാം റൗണ്ട് മത്സരത്തിനു വേണ്ടിയാണ് അല്‍ റഖാദി എത്തിയത്.
അമിതവ്യായാമ മുറകള്‍ അപകടകരം
അമിത വ്യായാമ മുറകള്‍ മൂലം കളിക്കാര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കന്നഡ സിനിമാ താരം പുനിത് രാജ്കുമാര്‍ അടുത്തിടെയാണ് ജിംനേഷ്യത്തില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റു മൂലം മരണപ്പെട്ടത്. അമിത വ്യായാമ മുറകളും എനര്‍ജി, ഉത്തേജക മരുന്നുകളുടെ അമിത ഉപയോഗവും അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.