ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ക്രിസ്മസ്-പുതുവത്സരാ ഘോഷങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ജില്ലാ അധികൃതരോടും പൊ ലിസിനോടും നിയമം കര്‍ശനമായി നടപ്പാക്കാനും നിത്യോന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു
ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ക്രിസ്മസ് -പുതുവത്സരാഘോ ഷങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.ജില്ലാ അധികൃതരോടും പൊലിസിനോടും നിയമം കര്‍ശനമായി നടപ്പാക്കാനും നിത്യോന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. കോവിഡ് – ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.
മാര്‍ക്കറ്റിലെ വാണിജ്യ സംഘടനകള്‍ മാസ്‌കില്ലാതെ പ്രവേശിക്കുന്നത് തടയണമെന്ന നിര്‍ദേശവും നല്‍ കിയിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ 57 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് വലിയ വര്‍ധനവാണിത്. ഇന്ത്യ യിലാകെ 213 ഒമിക്രോണ്‍ കേസുകളാണുള്ളത്.ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ജാഗ്രത തുടരാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെ വിവിധ നി യന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് ആലോ ചിക്കാവുന്നതാണെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.സാമൂഹ്യ-സാംസ്‌കാരിക ഒത്തുചേരലുല്‍ക്കെല്ലാം വി ലക്കുണ്ട്. ഹോട്ടലുകളിലും പബ്ബുകളി ലും 50 ശതമാ നം ആളുള്‍ക്കെ പ്രവേശനമുള്ളു. പൊതുയോഗം, ക ല്യാണം, സമ്മേളനങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമു ണ്ട്.
മഹാരാഷ്ട്രയില്‍ ഡിസംബര്‍ 31 വരെ നിരോധനാജ്ഞ
മഹാരാഷ്ട്രയില്‍ 54 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിരോധ നട പടിയുടെ ഭാഗമായി ഡിസംബര്‍ 16 മുതല്‍ 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്ര ഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മറ്റുള്ളവര്‍ ക്കൊപ്പം പൊതുഗതാഗത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മ ഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂല ത്തിലും അറിയിച്ചു.
എല്ലാ പൊതുപരിപാടികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പുതുവത്സ രാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും നട ക്കുന്ന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഒരിടത്തും പൊതുചടങ്ങു കളോ ആഘോഷ പരിപാടികളോ നടത്തരുതെന്ന് മു ഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.