ഒമാന്‍: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 11 മുതല്‍ 24 വരെ വീണ്ടും രാത്രികാല നിരോധനാജ്ഞ ഏര്‍പ്പെടുത്തും. വൈകിട്ട് എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ സയമം. എല്ലാ കടകളും പൊതുസ്ഥലങ്ങളും ഈ സമയങ്ങളില്‍ അടഞ്ഞു കിടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അടുത്ത അറിയിപ്പുണ്ടാകുന്നതു വരെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു.നേരത്തെ, തുറന്നിരുന്ന ചില മേഖലകള്‍ അടച്ചിടാനും തീരുമാനമായി. ഇതിന്റെ വിശദ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
കോവിഡിനെതിരെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സുപ്രിംകമ്മിറ്റി എല്ലാവരോടും ആഹ്വാനം ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.