Gulf

ഗ്ലോബല്‍ വില്ലേജ്: വിസ നടപടികള്‍ വേഗത്തിലാക്കി ദുബായ്

 

ദുബായ്: ഗ്ലോബല്‍ വില്ലേജിലെ പ്രദര്‍ശകരുടെയും പങ്കാളികളുടെയും വിസ നടപടികള്‍ വേഗത്തിലാക്കാനൊരുങ്ങി ജിആര്‍എഫ്എ.ഇത് സംബന്ധിച്ച് ഗ്ലോബല്‍ വില്ലേജും, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും പരസ്പരം കൈകോര്‍ത്തു പ്രവര്‍ത്തിക്കും.ഗ്ലോബല്‍ വില്ലേജ് പാര്‍ട്ണര്‍ ഹാപ്പിനസ് സെന്റര്‍ എന്ന പേരിലുള്ള പ്രത്യേക ചാനല്‍ വഴിയാണ് വീസാ നടപടികള്‍ ദ്രുതഗതിയിലാക്കുക. പങ്കാളികളുടെ വിസ അപേക്ഷയും, മറ്റു ബിസിനസ് ആവശ്യങ്ങളും ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വേഗത്തില്‍ നിറവേറ്റാം.

‘ലോകത്തിന്റെ കണ്ണുകള്‍ വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ സഹകരണം അധികാരികളുടെ ഐക്യദാര്‍ഢ്യത്തിന്റെയും, പിന്തുണയുടെയും പ്രാധാന്യം വ്യക്തമാകുന്നു’ കസ്റ്റമര്‍ഹാപ്പിനസ് സെന്ററിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് മാനേജറും, ജിഡിആര്‍എഫ്എയിലെ ഗ്ലോബല്‍ വില്ലേജ് ടീം ചീഫുമായ ലഫ് :കേണല്‍ ജാസി ആഹ്ലി പറഞ്ഞു.

‘ജിഡിആര്‍എഫ്എ യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗ്ലോബല്‍ വില്ലേജിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലി അല്‍ സുവൈദിയും അറിയിച്ചു.സന്ദര്‍ശകര്‍ക്ക് ഏറ്റവും വേഗത്തില്‍ തന്നെ വിസകള്‍ അനുവദിക്കും ‘ ജിഡിആര്‍എഫ്എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി വ്യക്തമാക്കി.

ഒക്ടോബര്‍ 25 മുതല്‍ 2021 ഏപ്രില്‍ വരെയാണ് ഗ്ലോബല്‍ സീസണ്‍ 25.ഒക്ടോബര്‍ 3 മുതല്‍ വിര്‍ജില്‍ മെഗാസ്റ്റോര്‍ ടിക്കറ്റിങ് വെബ്‌സൈറ്റിലൂടെ വെര്‍ച്വല്‍ ക്യൂയിങ് സംവിധാനം വഴി വി.ഐ.പി പാക്കുകളുടെ വില്‍പന ആരംഭിച്ചിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.