യു.എ.ഇയിൽ സെപ്റ്റംബറിൽ സ്കൂളുകൾ പുനരാരംഭിക്കുമ്പോൾ നഴ്സറികളും തുറക്കണമെന്ന് ഓപ്പറേറ്റർമാർ അധികാരികളോട് അഭ്യർത്ഥിച്ചു. നഴ്‌സറി തുറക്കാൻ അനുവാദം നൽകിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന വെല്ലുവിളികളെക്കുറിച്ച് തിങ്കളാഴ്ച നടന്ന വെർച്വൽ പ്രസ് മീറ്റിംഗിൽ 50 ശതമാനം നഴ്സറി ഉടമകളും സ്ഥാപനങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് വാടക ഇളവുകൾ ഇല്ലാതെ,നഴ്സറികൾ സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും കെട്ടിട ഉടമകളിൽ പലരും മാറാൻ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
സെപ്റ്റംബറോടെ നഴ്‌സറികളും കേന്ദ്രങ്ങളും വീണ്ടും തുറക്കാൻ അനുവദിച്ചില്ലെങ്കിൽ യുഎഇയിൽ ഉടനീളം പതിനായിരത്തോളം നഴ്‌സറി ജീവനക്കാർക്ക് ജോലിയും നഷ്ടപ്പെടും എന്ന അവസ്ഥ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . വിനോദ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, ശിശു പരിപാലന കേന്ദ്രങ്ങൾ, കഫേകൾ എന്നിവയെല്ലാം വീണ്ടും തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം ലഭിച്ചിട്ടുണ്ടെങ്കിലും നഴ്സറി തുറക്കുന്നതിന് മാർഗനിർദേശമൊന്നും ഇതുവരെ പുറത്തിറക്കിയില്ല. “മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമാനമായി ഞങ്ങളുടെ മേഖലയെ പിന്തുണയ്ക്കുക മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. “നഴ്സറികൾക്ക് മുമ്പായി സ്കൂളുകൾ തുറക്കുകയാണെങ്കിൽ മാതാപിതാക്കൾ നേരിട്ട് സ്കൂളുകൾ തിരഞ്ഞെടുക്കും ഇത് ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും .യുഎഇയിലെ ഏറ്റവും വലിയ നഴ്‌സറി ഗ്രൂപ്പായ ദി കിഡ്സ് ഫസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായ ഒഡീസി നഴ്സറിയുടെ ഏരിയ ഡയറക്ടർ ഡയാന സീദാൻ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.