Market

സെന്‍സെക്‌സ്‌ 511 പോയിന്റ്‌ ഉയര്‍ന്നു.

മുംബൈ: ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു. സെന്‍സെക്‌സ്‌ 511 പോയിന്റ്‌ നേട്ടത്തോടെ 37,930 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു. 37,990.55 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.

നിഫ്‌റ്റി 11,150ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു. 140 പോയിന്റ്‌ ഉയര്‍ന്ന നിഫ്‌റ്റി 11,162 ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 11,179.55 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.

എനര്‍ജി ഓഹരികളാണ്‌ വിപണിയിലെ കുതിപ്പ്‌ തുടരുന്നതിന്‌ തുണച്ചത്‌. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ അഞ്ച്‌ ഓഹരികളില്‍ മൂന്നും എനര്‍ജി വിഭാഗത്തില്‍ നിന്നുള്ളവയാണ്‌. പവര്‍ഗ്രിഡ്‌, ഐഒസി, ബിപിസിഎല്‍ എന്നീ ഓഹരികള്‍ 5 ശതമാനത്തിന്‌ മുകളില്‍ നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. നിഫ്‌റ്റി എനര്‍ജി സൂചിക മൂന്നര ശതമാനമാണ്‌ ഉയര്‍ന്നത്‌.

പവര്‍ഗ്രിഡ്‌, ഐഒസി, ബിപിസിഎല്‍, എയ്‌ഷര്‍ മോട്ടോഴ്‌സ്‌, എച്ച്‌ഡിഎഫ്‌സി എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ 5 ഓഹരികള്‍. പവര്‍ഗ്രിഡ്‌ 6.42 ശതമാനമുയര്‍ന്നു.

ഐടി ഓഹരികളും മുന്നേറ്റം രേഖപ്പെടുത്തി. എച്ച്‌സിഎല്‍ ടെകും വിപ്രോയും ഇന്ന്‌ 52 ആഴ്‌ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.

കഴിഞ്ഞയാഴ്‌ച എജിഎമ്മിനു ശേഷം പൊടുന്നനെ ഇടിവ്‌ നേരിട്ട റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ വീണ്ടും ഉയര്‍ന്ന വിലയിലേക്ക്‌ തിരിച്ചെത്തി. റിലയന്‍സ്‌ ഇന്ന്‌ 2.79 ശതമാനം നേട്ടം രേഖപ്പെടുത്തി.നിഫ്‌റ്റിയിലെ 51 ഓഹരികളില്‍ 32ഉം ഇന്ന്‌ നേട്ടത്തിലായിരുന്നു.

ബാങ്ക്‌ ഓഹരികളും ഇന്ന്‌ മികച്ച നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില 4.34 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി ബാങ്ക്‌ സൂചിക രണ്ട്‌ ശതമാനം നേട്ടം രേഖപ്പെടുത്തി.

ബജാജ്‌ ഫിനാന്‍സ്‌, ബജാജ്‌ ഫിന്‍സെര്‍വ്‌, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്‌സ്‌, ഇന്‍ഫ്രാടെല്‍ എന്നിവയാണ്‌ ഏറ്റവും നഷ്‌ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ബജാജ്‌ ഫിനാന്‍സ്‌ നാല്‌ ശതമാനം ഇടിവ്‌ നേരിട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.