News

കൊറിയന്‍ സംയുക്ത ഓഫീസ് തകര്‍ത്ത് ഉത്തര കൊറിയ

Web Desk

സമവായ ചര്‍ച്ചക്കായുളള കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ഇതോടെ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുളള സംഘര്‍ഷം രൂക്ഷമാവുന്നു. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സാങിലെ സ്ഥാപനമാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. പ്രാദേശിക സമയം 2.49 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവ സ്ഥലത്ത് വലിയ സ്‌ഫോടനം ഉണ്ടായതായും പുകകള്‍ ഉയരുന്നതായും ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി മുതല്‍ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല.

ഉത്തര കൊറിയക്കെതിരെയുളള ലഘുലേഘകള്‍ ദക്ഷിണ കൊറിയയില്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് നയിച്ചത്. ഉത്തരകൊറിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുളള ലേഖനങ്ങള്‍ ബലൂണുകളിലാക്കി രാജ്യത്തേക്ക് അയച്ചിരുന്നു. സംഭവത്തില്‍ ദക്ഷിണ കൊറിയക്കെതിരെ നടപടിയെടുക്കുമെന്ന് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോങ് ജോങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ അതിര്‍ത്തിയിലെ സംയുക്ത സ്ഥാപനം തകര്‍ക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുളള ആശയ വിനിമയത്തിനായി 2018 ലാണ അതിര്‍ത്തിയായ കെയ്‌സാങില്‍ സംയുക്ത ഓഫീസ് സ്ഥാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുളള സംഘാര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംയുക്ത ഓഫീസ് ഉത്തരകൊറിയ തകര്‍ത്തത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.