Kerala

ഒന്നര കോടി മുടക്കി നഗരസഭ നിർമ്മിച്ച മാർക്കറ്റിൽ കച്ചവടമില്ല: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

 

തിരുവനന്തപുരം:  അമ്പത് സെന്‍റ്  സ്ഥലത്ത്  വിശാലമായ പാർക്കിംഗ് സൗകര്യവും മാലിന്യ സംസ്കരണ പ്ലാന്റുമായി ഒന്നര കോടി മുടക്കി നഗരസഭ നിർമ്മിച്ച  വള്ളക്കടവ് മാർക്കറ്റ് പൂർണമായി ഉപയോഗിക്കാതെ വഴിയരികിൽ മത്സ്യ കച്ചവടവും മാംസക്കച്ചവടവും  നടത്തുന്നതിനെ കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റെണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

വഴിയോര കച്ചവടത്തിന് ശേഷം മാംസത്തിന്റെയും മറ്റും  അവശിഷ്ടങ്ങൾ വഴിയരിയിൽ നിക്ഷേപിക്കുന്നത് പരിസര മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഇത് സാംക്രമിക രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. വിമാനത്താവളത്തിനും ഭീഷണിയാണ്.

മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവ കച്ചവടം നടത്താനുള്ള എല്ലാ സൗകര്യവുമുള്ള കെട്ടിടസമുച്ചയം  വള്ളക്കടവ് മാർക്കറ്റിലുണ്ട്. വള്ളക്കടവ്  സ്വദേശി  രണ്ടര ലക്ഷം രൂപയ്ക്ക് നടത്തിപ്പ് അവകാശം ടെൻറർ എടുത്തിട്ടുണ്ട് . എന്നാൽ പ്രദേശവാസികളായ ചിലർ  മാർക്കറ്റ് സ്ഥലം കൈവശപ്പെടുത്തിയതു കാരണം ടെന്റർ എടുത്തയാൾക്ക്  വരുമാനം   ലഭിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു.  പുറമേ നിന്നുള്ള കച്ചവടക്കാർക്ക് മാർക്കറ്റിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന്    മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച  പരാതിയിൽ പറയുന്നു. കച്ചവടം മാർക്കറ്റിലായാൽ ഏകീകൃത വിലനിലവാരം നിലവിൽ വരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ ദിവസേന പച്ചമത്സ്യം വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.