മനാമ: ബഹ്റൈനിലെ ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിവരുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രി ക്യാബിനറ്റില്‍ വ്യക്തമാക്കി. ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ശൂറ കൗണ്‍സില്‍ മുതലായവരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഫ്‌ലെക്‌സി പെര്‍മിറ്റുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കുന്നത്.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, ഇത്തരം പെര്‍മിറ്റുകളില്‍ രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികള്‍, പെര്‍മിറ്റില്‍ അനുവദിച്ചിട്ടുള്ള തൊഴില്‍ മേഖലകളില്‍ മാത്രമാണ് തൊഴിലെടുക്കുന്നതെന്ന് ഉറപ്പാക്കുന്നതിനുള്ള കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തുന്നതാണ്. അനുവാദമില്ലാത്ത മേഖലകളില്‍ തൊഴിലെടുക്കുന്നതായി കണ്ടെത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫ്‌ലെക്‌സി പെര്‍മിറ്റുകളില്‍ രാജ്യത്ത് വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനാകില്ലെന്നും ക്യാബിനറ്റ് അറിയിച്ചു്.
ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ ഒന്നോ, രണ്ടോ വര്‍ഷത്തേക്ക് തിരഞ്ഞെടുത്ത തൊഴില്‍ മേഖലകളില്‍ ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റുകള്‍ ഉപയോഗിച്ച് തൊഴിലെടുക്കാവുന്നതാണ്. ഫ്‌ലെക്‌സി ഹോസ്പിറ്റാലിറ്റി പെര്‍മിറ്റുകളുള്ള പ്രവാസികള്‍ക്ക് ഇത്തരത്തില്‍ ഹോട്ടലുകളിലും, റെസ്റ്ററന്റുകളിലും തൊഴിലെടുക്കാവുന്നതാണ്.
സാധാരണയായി വര്‍ക്ക് പെര്‍മിറ്റുകള്‍ ക്യാന്‍സല്‍ ചെയ്തവര്‍, കാലാവധി അവസാനിച്ച വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍, തൊഴിലെടുത്തതിന് ശമ്പളം ലഭിക്കാതെ ലേബര്‍ കോര്‍ട്ടില്‍ കേസ് നടത്തുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രവാസികള്‍ക്ക് ഇത്തരം ഫ്‌ലെക്‌സി പെര്‍മിറ്റുകള്‍ ഉപയോഗിച്ച് ബഹ്റൈനില്‍ തൊഴിലെടുക്കാം. https://lmra.bh/portal/en/home/index എന്ന വിലാസത്തിലൂടെയോ, 17 103 103 എന്ന കാള്‍ സെന്റര്‍ നമ്പറിലൂടെയോ പ്രവാസികള്‍ക്ക് ഫ്‌ലെക്‌സി പെര്‍മിറ്റുകള്‍ക്ക് അര്‍ഹനാണോ എന്ന് കണ്ടെത്താം.
നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഫ്‌ലെക്‌സി പെര്‍മിറ്റ് കാലാവധി ഓരോ മാസവും നിശ്ചിത ഫീസ് അടച്ച് പുതുക്കേണ്ടതാണ്. ഇത്തരം പെര്‍മിറ്റുകളിലുള്ളവര്‍ തങ്ങള്‍ക്കനുവദിച്ചിട്ടുള്ള ബ്ലൂ കാര്‍ഡ് ഇപ്പോഴും കൈവശം കരുതേണ്ടതാണ്. ഇത്തരം പെര്‍മിറ്റുകളിലുള്ളവര്‍ക്ക് ആശ്രിതവിസകളുടെ സൗകര്യം ലഭിക്കുന്നതല്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.