Saudi Arabia

കൊവിഡാനന്തരവും ‘തവക്കല്‍ന’ ആപ് സൗദി ജീവിതത്തിന്റെ ഭാഗമാകും: സിഇഒ

 

റിയാദ്: കൊവിഡ് കാലത്തേക്ക് പ്രത്യേകമായി തയ്യാറാക്കിയ ‘തവക്കല്‍ന’ ആപ് സൗദി ജീവിതത്തിന്റെ ഭാഗമാകും. കൊവിഡാനന്തരവും ആപ് നിര്‍ബന്ധമായി വരുമെന്ന് തവക്കല്‍ന സിഇഒ വ്യക്തമാക്കി്. അല്‍ ഇഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”തവക്കല്‍ന” ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം കൊവിഡ് പ്രതിസന്ധിക്ക് ശേഷവും തുടരും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആപ്ലിക്കേഷന്‍ സമഗ്രമാണെന്നും സ്വദേശിക്കും വിദേശിക്കും സന്ദര്‍ശകനും അവരുടെ ദൈനംദിന ജോലികള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ എല്ലാ സേവനങ്ങളും അതില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ‘തവക്കല്‍ന’ ആപ് സിസ്റ്റം സിഇഒ എഞ്ചിനീയര്‍ അബ്ദുള്ളാഹ് അല്‍ ഈസ പറഞ്ഞു.

കൊവിഡ് കാലത്താണ് ‘തവക്കല്‍ന’ ആപ് പുറത്തിറക്കിയത്. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന ആപ് ഇല്ലാതെ ഇപ്പോള്‍ സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാളുകള്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രവേശനം സാധ്യമല്ല. ഒമ്പത് മാസം കൊണ്ട് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.7 കോടി ആയി ഉയര്‍ന്നിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.