ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഇനി ആദിപുരുഷിന് സ്വന്തം.
റ്റി- സീരിസ് നിര്‍മ്മാണ കമ്പനി എല്ലായിപ്പോഴും പുത്തന്‍ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കാറുണ്ടെന്നും ഇവ നൂതനസാങ്കേതികവിദ്യകള്‍ക്കൊപ്പം സിനിമാ നിര്‍മ്മാണത്തിന്റെ ഭാവിക്ക് വഴിയൊരുക്കുമെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ഭൂഷണ്‍ കുമാര്‍ പറഞ്ഞു.
അന്താരാഷ്ട്ര സിനിമകളില്‍ തത്സമയ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈ എന്‍ഡഡ് വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിക്കാറുണ്ടെന്നും ഇത്തരം സാങ്കേതിക വിദ്യകള്‍ ചിത്രീകരണത്തിന് ഏറെ സഹായകമാകുമെന്നും നിര്‍മ്മാതാവ് പ്രസാദ് സുതര്‍ അഭിപ്രായപ്പെട്ടു. ഈ രീതിയാണ് രാമായണകഥയെ പ്രമേയമായി അവതരിപ്പിക്കുന്ന ആദിപുരുഷില്‍ അവലംബിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്. റ്റി- സീരിസ്, റെട്രോഫൈല്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷ്ണ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2022 ല്‍ പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.