Kuwait

ഇനി സാവകാശമില്ല : മൊറൊട്ടോറിയം കാലാവധി അവസാനിച്ചു,കുവൈത്തില്‍ ബാങ്കുകള്‍ വായ്പ തിരിച്ചു പിടിക്കുന്നു

 

കുവൈത്ത് സിറ്റി: ആറു മാസം വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ കുവൈത്തിലെ ബാങ്കുകള്‍ വായ്പ തുക തിരിച്ചടവ് പുനരാരംഭിച്ചു. സെപ്തംബറില്‍ മൊറട്ടോറിയം അവസാനിച്ച പശ്ചാത്തലത്തിലാണ് നടപടി.

കോവിഡ് പ്രതിസന്ധി പശ്ചാത്തലത്തില്‍ ആറുമാസം കൂടി സാവകാശം നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരും ബാങ്കങ് മേഖലയും തളളി. ഇതേടെ വായ്പ എടുത്ത് അവധിക്ക് നാട്ടില്‍ പോയ അയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി. അതേസമയം, ഇനിയും സാവകാശം നല്‍കുന്നത് ബാങ്കിങ മേഖലയ്ക്ക്‌ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

ആദ്യം അനുവദിച്ച ആറുമാസ സാവകാശം ബാങ്കിങ് മേഖലയ്ക്ക് 380 ദശലക്ഷം ദിനാറിന്റെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. 2020 ആദ്യ പാദത്തിലെ ലാഭത്തില്‍ 503 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്കുകളുടെ അടുത്ത നാല് വര്‍ഷത്തെ ബജറ്റില്‍ ഇത് പ്രതിഫലിക്കും.സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിച്ചു കഴിഞ്ഞതായും ഇനിയും ത്യാഗ മനോഭാവം തുടര്‍ന്നാല്‍ ബാങ്കിങ് മേഖല തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.