India

നിഫ്‌റ്റിയുടെ പ്രതിരോധം 11,800 പോയിന്റില്‍

കെ.അരവിന്ദ്‌

കടന്നുപോയ ആഴ്‌ച ഓഹരി വിപണി ഇടുങ്ങിയ ഒരു റേഞ്ചിനുള്ളില്‍ നിന്നു കൊണ്ടാണ്‌ വ്യാപാരം ചെയ്‌തത്‌. 11,800നും 11,377നും ഇടയിലെ റേഞ്ചിലാണ്‌ നിഫ്‌റ്റി വ്യാപാരം ചെയ്‌തത്‌. 11,377 എന്ന പ്രധാന താങ്ങ്‌ നിലവാരത്തിന്‌ അടുത്തേക്ക്‌ നിഫ്‌റ്റി തിങ്കളാഴ്‌ച ഇടിഞ്ഞെങ്കിലും അവിടെ നിന്നും തിരികെ കയറി.

കഴിഞ്ഞയാഴ്‌ചയിലെ ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രകടനത്തില്‍ ആഗോള വിപണികളുടെ സ്വാധീനം പ്രകടമായിരുന്നു. യുഎസ്‌ സെന്‍ട്രല്‍ ബാങ്ക്‌ ആയ യുഎസ്‌ ഫെഡ്‌ അടുത്ത മൂന്ന്‌ വര്‍ഷം പലിശ നിരക്ക്‌ പൂജ്യത്തിന്‌ അടുത്തായി തുടരുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും യുഎസ്‌ വിപണി ഇടിയുകയാണ്‌ ചെയ്‌തത്‌. സമ്പദ്‌വ്യവസ്ഥക്ക്‌ ഉത്തേജനം പകരുന്ന കൂടുതല്‍ പ്രഖ്യാപനങ്ങള്‍ യുഎസ്‌ ഫെഡിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാകുമെന്ന പ്രതീക്ഷ വിപണിക്കുണ്ടായിരുന്നതു കൊണ്ടാകാം ഈ ഇടിവുണ്ടായത്‌. യുഎസ്സിലെ ടെക്‌നോളജി ഓഹരികള്‍ വളരെ ചെലവേറിയ നിലയിലായതിനാല്‍ ഒരു തിരുത്തലിനുള്ള പ്രവണത കാണിക്കുന്നതും യുഎസ്‌ വിപണിയെ പ്രതികൂലമായി ബാധിച്ചു.

ഫാര്‍മ, ഐടി ഓഹരികളാണ്‌ പോയ വാരം ഓഹരി സൂചികകളെ താങ്ങിനിര്‍ത്തിയത്‌. കഴിഞ്ഞയാഴ്‌ച നിഫ്‌റ്റി ഫാര്‍മ സൂചിക 9 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 8 ശതമാനവുമാണ്‌ ഉയര്‍ന്നത്‌. ഈ രണ്ട്‌ മേഖലകളിലെ ഓഹരികളുടെ പ്രകടനം വിപണിയെ തുണച്ചു. മുന്‍നിര ഫാര്‍മ, ഐടി ഓഹരികളില്‍ മിക്കതും 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.

അതേ സമയം ബാങ്കിംഗ്‌ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം ദൃശ്യമായിരുന്നു. സെപ്‌റ്റംബര്‍ 28ന്‌ സുപ്രിം കോടതി മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തി ബാങ്കിംഗ്‌ ഓഹരികളെ കരുതലോടെയാണ്‌ നിക്ഷേപകര്‍ സമീപിച്ചത്‌.

ഫാര്‍മ ഓഹരികള്‍ മികച്ച പ്രകടനമാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കാഴ്‌ച വെച്ചത്‌. ഫാര്‍മ ഓഹരികളിലെ നിക്ഷേപ സാധ്യതയെ കുറിച്ച്‌ വ്യാഴാഴ്‌ച ഞങ്ങള്‍ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച മാത്രം നിഫ്‌റ്റി ഫാര്‍മ സൂചിക അഞ്ച്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌.

അടുത്തയാഴ്‌ചയും 11,377 പോയിന്റ്‌ ആയിരിക്കും വിപണിക്കുള്ള ശക്തമായ താങ്ങ്‌ നിലവാരം. 11,377 പോയിന്റില്‍ നിന്നും ഇടിയുകയാണെങ്കില്‍ 11,200 ആണ്‌ അടുത്ത ശക്തമായ താങ്ങ്‌ നിലവാരം. മുകളിലേക്ക്‌ ഉയരുകയാണെങ്കില്‍ 11,800 ആണ്‌ സമ്മര്‍ദ നിലവാരം. 11,377നും 11,800നും ഇടയില്‍ വ്യാപാരം ചെയ്യുന്നത്‌ അടുത്തയാഴ്‌ചയും തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.