News

മഹാരാഷ്ട്രയില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Web Desk

മഹാരാഷ്ട്രയില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്തോടെ ജനത കൂടുതൽ ആശങ്കയിൽ. മഹാരാഷ്ട്ര മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വൈറസ് കേസാണിത്.ഇത് കൂടാതെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അഞ്ച് അംഗങ്ങള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു.

മെയ് മാസത്തിലാദ്യം കാബിനറ്റ് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിലില്‍ ഭവന മന്ത്രി ജിതേന്ദ്ര അവാഡിനും കൊറോണ സ്ഥിരീകരിച്ചു. ഒരു മാസത്തോളമുള്ള ചികിത്സക്കൊടുവില്‍ ഇവര്‍ രോഗമുക്തി നേടിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും മഹാരാഷ്ട്ര മന്ത്രിസഭയില്‍ കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കൂടുതൽ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം 94000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3254 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ രോഗികളുടെ എണ്ണം 94041 ആയി ഉയര്‍ന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.