കേരളത്തിൽ പൂട്ടിക്കിടക്കുന്ന നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ യൂണിറ്റുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കത്തയച്ചു. ഇന്ത്യയിൽ 2020 മാർച്ച് മുതൽ എൻടിസിയുടെ 23 മില്ലുകൾ ആണ് പൂട്ടിക്കിടക്കുന്നത്. ഇതിൽ നാലെണ്ണം കേരളത്തിൽ സ്ഥിതി ചെയ്യുന്നവയാണ്.
വിജയമോഹിനി മിൽസ് പൂജപ്പുര തിരുവനന്തപുരം, അളഗപ്പ ടെക്സ്റ്റൈൽ കൊച്ചിൻ മിൽസ് ലിമിറ്റഡ് തൃശ്ശൂർ, കേരള ലക്ഷ്മി മിൽസ് ലിമിറ്റഡ് പുല്ലാഴി തൃശ്ശൂർ, കാനണ്ണൂർ സ്പിന്നിങ് ആൻഡ് വീവിംഗ് മിൽസ് കക്കാട് കണ്ണൂർ എന്നീ മില്ലുകളാണ് പൂട്ടികിടക്കുന്നത്. ഏതാണ്ട് രണ്ടായിരത്തി മുന്നൂറോളം തൊഴിലാളികളും 150ഓളം ഉദ്യോഗസ്ഥരും ഈ ഫാക്ടറികളെ ആശ്രയിച്ച് ഉപജീവനമാർഗ്ഗം തേടുന്നവരാണ്.എന്നാൽ മില്ലിൽ ബാക്കിയായ അസംസ്കൃതവസ്തുക്കളുടെ നീക്കം ചെയ്യലും കെഎസ്ഇബിയ്കു നൽകിയിട്ടുള്ള ബാങ്ക് ഗ്യാരണ്ടി പിൻവലിക്കുന്നതിനുള്ള എൻ ടി സി യുടെ നീക്കങ്ങളും തൊഴിലാളികൾക്കിടയിൽ ആശങ്കയുണർത്തുന്നു എന്ന് മന്ത്രി കത്തിൽ പറഞ്ഞു.
നിലവിൽ എൻ ടി സി യ്ക്കു മികച്ച സാമ്പത്തികഭദ്രത ഉണ്ടെങ്കിലും മാനേജ്മെന്റന്റെ ഭാഗത്തുനിന്നും അരിയർ നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നില്ല. 2019- 20 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് എൻ ടി സിക്ക് 2200 കോടിയിൽപരം മറ്റ് ഏജൻസികൾ മുഖേനയോ സംസ്ഥാനസർക്കാർ മുഖേനയോ തിരിച്ചുപിടിക്കാവുന്നതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ പൂട്ടിക്കിടക്കുന്ന എൻ ടി സി യുടെ യൂണിറ്റുകൾ ഉടൻ തുറന്ന് 2500ഓളം വരുന്ന തൊഴിലാളികളെ സംരക്ഷിക്കുവാൻ കേന്ദ്രം ഇടപെടണം എന്ന് മന്ത്രി ശക്തമായി ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.