Kerala

‘ലൈഫ്’ പദ്ധതിക്ക് കേന്ദ്ര പദ്ധതിയുമായി ബന്ധമില്ല

സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ‘ലൈഫ്’ ന് കേന്ദ്ര പദ്ധതിയായ പിഎംഎവൈ ഗ്രാമീണുമായി ബന്ധമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. പി.എം.എ വൈ പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നുവെന്ന പേരില്‍ നടക്കുന്നത് വ്യാജ പ്രചരണമാണ്. പി.എം.എ.വൈ (ജി) യില്‍ ആവാസ്പ്ലസ് മൊബൈല്‍ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് 2019 മാര്‍ച്ച് 8 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി തന്നിരുന്നത്. അപ്രകാരം ചേര്‍ത്ത ഗുണഭോക്താക്കളുടെ ആധാര്‍ പരിശോധനയ്ക്കു ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസ്സില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫിനുവേണ്ടി 2017 ല്‍ കുടുംബശ്രീ മുഖേന നടത്തിയ സര്‍വ്വേ പ്രകാരം ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായവരെ ലൈഫ് ഭവന നിര്‍മ്മാണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതുപ്രകാരം ആഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി യാതൊരു വിധ സാക്ഷ്യപത്രങ്ങളോ സാക്ഷികളോ വേണ്ടതില്ല. സര്‍ക്കാര്‍ മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന രേഖകളുമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹെല്പ് ഡെസ്‌ക്കു വഴിയോ സ്വന്തമായോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും സര്‍ക്കാര്‍ മനണ്ഡപ്രകാരം മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതാണ്. ഈ പട്ടികയ്ക്ക് മറ്റൊരു പദ്ധതിയുമായി ബന്ധമില്ലെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.