കെ.അരവിന്ദ്
1994ല്‍ സ്ഥാപിതമായ ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ഇന്ന് ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നാണ്. ബാങ്കിന്റെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും പൊതുവായി മൂന്നായി തിരിക്കാം -പേഴ്‌സണല്‍ ബാങ്കിംഗ്, എന്‍ആര്‍ഐ ബാങ്കിംഗ്, ബിസിനസ് ബാങ്കിംഗ്.
കോര്‍പ്പറേറ്റ് ഓഫീസിനും മൊത്തം ബാങ്ക് ശൃംഖലയ്‌ക്കും ഐഎസ്‌ഒ 9001 : 2000 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്. 2004ല്‍ അശോക് ലെയ്‌ലാന്റ് ഫിനാന്‍സ് ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ ലയിച്ചു. നിലവില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് 1320 ശാഖകളും 2162 എടിഎമ്മുകളുമുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം മികച്ച പ്രകടനമാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് കാഴ്‌ച വെച്ചത്. രണ്ടാം ത്രൈമാസത്തില്‍ ബാങ്കിന്റെ ലാഭം അഞ്ച് ശതമാനം വളര്‍ച്ചയോടെ 985.03 കോടി രൂപയിലെത്തി. മുന്‍വര്‍ഷം സമാന കാലയളവില്‍ 936.25 കോടി രൂപയായിരുന്നു ലാഭം. അറ്റ പലിശ വരുമാനം 2,287 കോടി രൂപയാണ്. 21 ശതമാനം വളര്‍ച്ചയാണ് അറ്റ പലിശ വ രുമാനത്തിലുണ്ടായത്. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലാഭവളര്‍ച്ചയാണ് ബാങ്ക് രണ്ടാം ത്രൈമാസത്തില്‍ കൈവരിച്ചത്.
രണ്ടാം ത്രൈമാസത്തില്‍ ബാങ്കിന്റെ നി ഷ്‌ക്രിയ ആസ്‌തിയില്‍ വര്‍ധനയുണ്ടായി. മൊത്ത നിഷ്‌ക്രിയ ആസ്‌തി 1.09 ശതമാന ത്തില്‍ നിന്നും 1.13 ശതമാനമായി വര്‍ധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്‌തി 0.48 ശതമാനത്തില്‍ നിന്നും 0.59 ശതമാനമായും വര്‍ധിച്ചു. കിട്ടാ ക്കടങ്ങളിന്മേലുള്ള നീക്കിയിരിപ്പ് 607 കോടി രൂപയായി വര്‍ധിച്ചത് മൂലമാണ് ലാഭത്തില്‍ മതിയായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാ തെ പോയത്.
ബിസിനസില്‍ മികച്ച ബാലന്‍സിംഗ് പുലര്‍ത്തുന്ന സ്വകാര്യ ബാങ്കാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്. കോര്‍പ്പറേറ്റ് ബാങ്കിംഗിലും റീട്ടെയില്‍ ബാങ്കിംഗിലും ശക്തമായ സാന്നി ധ്യം രേഖപ്പെടുത്താനും ഇതുവഴി വൈവിധ്യവല്‍ക്കരണം നടത്താനും ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിന് സാധിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുള്ള മേഖലയാ ണ് ബാങ്കിംഗ്. ഈ മേഖല ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഓഹരിയാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.