ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് എണ്ണക്കപ്പലിന് തീപ്പിടിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ന്യൂഡയമണ്ട് എണ്ണക്കപ്പലിനാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് തീപ്പിടിച്ചത്. കപ്പലിന്റെ ടാങ്കറില്‍ നിറച്ചും ഇന്ധനമുണ്ടായിരുന്നു. ശ്രീലങ്കന്‍ നാവിക സേനാ വക്താവ് കമാന്‍ഡര്‍ രഞ്ജിത്ത് രജപക്‌സയാണ് വിവരം വെളിപ്പെടുത്തിയത്. ശ്രീലങ്കയുടെ രണ്ട് നാവിക സേനാ കപ്പലുകളും ഒരു വ്യോമസേനാ വിമാനവും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാന്‍ തീവ്രശ്രമമാണ് നടക്കുന്നത്.
കുവൈത്തിലെ മിന അല്‍ അഹമദി തുറമുഖത്തു നിന്ന് ഇന്ത്യയിലെ പാരാദ്വീപ് തുറമുഖത്തേക്ക് വരികയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വലിയ ഇന്ധന ടാങ്കറി (വി എല്‍ സി സി)ലാണ് തീപ്പിടിത്തമുണ്ടായത്. ശ്രീലങ്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ടാങ്കര്‍ വഹിച്ചിരുന്ന കപ്പലിന് തീപ്പിടിച്ചതെന്ന് വക്താവ് അറിയിച്ചു. 2.70 ലക്ഷം ടണ്‍ ക്രൂഡോയില്‍ ചരക്കുകപ്പലില്‍ ഉണ്ടെന്നാണ് വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
കിഴക്കന്‍ തീരത്ത് തീപിടിച്ച എണ്ണ കപ്പലിന്റെ ചരക്ക് കടലിലേക്ക് പുറന്തള്ളുകയാണെങ്കില്‍ എണ്ണ ചോര്‍ച്ച നേരിടാനുള്ള സാങ്കേതിക ശേഷി ശ്രീലങ്കയ്ക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കപ്പലിലെ ചരക്കും ഡീസലും ചോര്‍ന്നാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മറൈന്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (എംഇപിഎ) ചെയര്‍മാന്‍ ധര്‍ഷാനി ലഹന്ദപുര പറഞ്ഞു. ഇത്രയും വലിയ ദുരന്തത്തെ നേരിടാന്‍ ശ്രീലങ്കയ്ക്ക് കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2.7 ദശലക്ഷം ടണ്‍ ക്രൂഡോയിലാണ് കപ്പലിലുള്ളത്. കപ്പലിന്റെ ആകെ ശേഷി 2.9 ദശലക്ഷം ടണ്‍ ആണ്. ഈ സാഹചര്യത്തെ നേരിടാന്‍ ദക്ഷിണേഷ്യന്‍ മേഖലകളിലുള്ള രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും സഹായമഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എംഇപിഎ പറഞ്ഞു.
എംടി ന്യൂ ഡയമണ്ട് എന്ന കപ്പലാണ് തീപിടിച്ചത്. ക്രൂഡ് ഓയില്‍ കൊണ്ടുപോയ കപ്പലില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് തീപിടുത്തമുണ്ടെന്നും ക്യാപ്റ്റനും ചില ഉദ്യോഗസ്ഥരും ഒഴികെ പകുതിയോളം ജീവനക്കാര്‍ ലൈഫ് ബോട്ടുകളില്‍ കയറിയതായും ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.
കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീപിടിച്ചത് ചെറിയ പൊട്ടിത്തെറികള്‍ക്ക് കാരണമായെങ്കിലും അത് നിയന്ത്രണവിധേയമാക്കാന്‍ ക്രൂ ശ്രമിക്കുന്നതായും നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഇന്‍ഡിക ഡി സില്‍വ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.