Economy

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്‌ വായ്‌പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കെ.അരവിന്ദ്‌

ഭവന വായ്‌പ എടുക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും സംയുക്തമായി അപേക്ഷകരാകാന്‍ പല ബാങ്കുകളും ആവശ്യപ്പെടാറുണ്ട്‌. ഭാര്യയും ഭര്‍ത്താവും സംയുക്തമായി വായ്‌പ എടുക്കുമ്പോള്‍ ചില ഗുണങ്ങളും ഒപ്പം ചില ന്യൂനതകളും കൂടിയുണ്ടെന്ന്‌ മനസിലാക്കേണ്ടതുണ്ട്‌.

ഭവനത്തിന്റെ ഉടമസ്ഥത സംയുക്തമായി ഭാര്യയ്‌ക്കും ഭര്‍ത്താവിനുമാണെങ്കില്‍ ഇരുവരും ചേര്‍ന്ന്‌ വായ്‌പക്ക്‌ അപേക്ഷിക്കേണ്ടി വരും. ഇഎംഐ അടയ്‌ക്കുന്നത്‌ ഒരാള്‍ മാത്രമാണെങ്കിലും സംയുക്തത ഉടമസ്ഥതയുണ്ടെങ്കില്‍ വായ്‌പക്ക്‌ അപേക്ഷിക്കുന്നതും സംയുക്തമായി ആയിരിക്കണം.

ഭാര്യക്കും ഭര്‍ത്താവിനും വരുമാനമുണ്ടെങ്കില്‍ ഇരുവരും ചേര്‍ന്ന്‌ അപേക്ഷിക്കുമ്പോള്‍ വായ്‌പാ യോഗ്യത ഉയര്‍ത്താവുന്നതാണ്‌. ഉദാഹരണത്തിന്‌ ഭര്‍ത്താവിനുള്ള പരമാവധി വായ്‌പാ യോഗ്യത 30 ലക്ഷവും ഭാര്യയ്‌ക്കുള്ള വായ്‌പാ യോഗ്യത 20 ലക്ഷവുമാണെങ്കില്‍ ഇരുവരും ചേര്‍ന്ന്‌ അപേക്ഷിക്കുമ്പോള്‍ 50 ലക്ഷയുടെ രൂപയുടെ വായ്‌പ ലഭ്യമാകും.

ഭാര്യയെ കൂടി അപേക്ഷകയാക്കുന്നതിന്റെ ഒരു ഗുണം പലിശനിരക്ക്‌ കുറയുമെന്നതാണ്‌. പല ബാങ്കുകളും സ്‌ത്രീകള്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ വായ്‌പ അനുവദിക്കുന്നുണ്ട്‌. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്‌ അപേക്ഷിച്ചാല്‍ സ്‌ത്രീ കള്‍ക്കുള്ള കുറഞ്ഞ നിരക്ക്‌ ലഭ്യമാകും. ഇത്‌ മിക്ക ബാങ്കുകളിലും സ്‌ത്രീകള്‍ക്കുള്ള ഇളവ്‌ അര ശതമാനമാണ്‌.

ഇരുവര്‍ക്കും നികുതി ഇളവ്‌ ലഭിക്കുന്നുവെന്നതാണ്‌ മറ്റൊരു ഗുണം. ആദായ നികുതി നിയമം 80 സി പ്രകാരം ഒന്നര ലക്ഷം രൂപ വ രെയുള്ള മൂലധനത്തിന്മേലുള്ള തിരിച്ചടവിന്‌ നികുതി ഇളവ്‌ ലഭ്യമാണ്‌. ഇത്‌ ഇരുവര്‍ക്കും അവകാശപ്പെടാം. ഫലത്തില്‍ ആദായ നികുതി നിയമം 80 സി പ്രകാരം മൂന്ന്‌ ലക്ഷം രൂപ വ രെയുള്ള നികുതി ഇളവ്‌ ഭാര്യക്കും ഭര്‍ത്താവിനും ചേര്‍ന്ന്‌ നേടിയെടുക്കാം.

ആദായ നികുതി നിയമം 24 പ്രകാരം പലിശയിനത്തിലുള്ള രണ്ട്‌ ലക്ഷം രൂപ വരെയുള്ള തിരിച്ചടവിന്‌ ഇളവ്‌ ലഭ്യമാണ്‌. ഇരുവര്‍ക്ക്‌ ചേര്‍ന്ന്‌ നാല്‌ ലക്ഷം രൂപ വരെയുള്ള പലിശ ഇനത്തിലുള്ള തിരിച്ചടവിന്‌ ഇളവ്‌ ലഭ്യമാകും. അതായത്‌ പ്രതിവര്‍ഷം മൊത്തം ഏഴ്‌ ലക്ഷം രൂപ വരെയുള്ള തിരിച്ചടവിനാണ്‌ നി കുതി ഇളവ്‌ ലഭ്യമാകുന്നത്‌.

ഇത്രയും ഗുണവശങ്ങള്‍ സംതൃപ്‌തമായ ഒരു ഭാര്യാഭര്‍തൃബന്ധത്തിന്റെ പ്രതിഫലനമാണ്‌. അതേ സമയം ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുകളോ ഭിന്നതകളോ ഉണ്ടായാല്‍ അത്‌ വായ്‌പയുടെ തിരിച്ചടവില്‍ പ്രതിഫലിക്കാം. ഉദാഹരണത്തിന്‌ ഭാര്യ കോ-ആപ്ലിക്കന്റ്‌ മാത്രമായിരിക്കുകയും ഭര്‍ത്താവ്‌ ഇഎംഐ അടയ്‌ക്കുന്നത്‌ നിര്‍ത്തുകയും ചെയ്‌താല്‍ തിരിച്ചടവിന്റെ മുഴുവന്‍ ബാധ്യതയും ഭാര്യയുടേതാകും. ജീവിത പങ്കാളിലൊരാള്‍ മരിച്ചാല്‍ വായ്‌പാ തിരിച്ചടവ്‌ മറ്റേയാളുടെ ബാധ്യതയായിരിക്കും.

ഭാര്യയും ഭര്‍ത്താവും സംയുക്തമായി എടു ത്ത വായ്‌പയുടെ തിരിച്ചടവ്‌ ഒരാള്‍ മുടക്കുകയാണെങ്കില്‍ അത്‌ ഇരുവരുടെയും ക്രെഡിറ്റ്‌ സ്‌കോര്‍ കുറയുന്നതിന്‌ കാരണമാകും. വാ യ്‌പാ തിരിച്ചടവ്‌ മുടങ്ങുകയാണെങ്കില്‍ അത്‌ ഭാവിയിലെ ഇരുവരുടെയും വായ്‌പാ യോഗ്യതയെ പ്രതികൂലമായി ബാധിക്കും.

ജീവിത പങ്കാളികളില്‍ ഒരാളുടെ മരണം മറ്റേയാളുടെ ബാധ്യത വര്‍ധിപ്പിക്കാതിരിക്കാന്‍ ഇരുവരുടെയും പേരില്‍ സംയുക്തമായി ഒരു ടേം പോളിസി എടുക്കുയും ഭവന വായ്‌പ യുടെ തിരിച്ചടവ്‌ കവറേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാവുന്നതാണ്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.