Breaking News

മിസൈലുകളെ നേരിടുന്ന ദൃശ്യങ്ങള്‍ പോസ്റ്റുചെയ്തവര്‍ നിയമ നടപടി നേരിടേണ്ടി വരും

ഹൂതികളുടെ ആക്രമണമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവരും പങ്കുവെച്ചവരും നിയമ നടപടി നേരിടേണ്ടി വരും

ബുദാബി : യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ യുഎഇ പ്രതിരോധ കവചം തടയുന്നതെന്ന പേരില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തവരേയും പങ്കുവെച്ചവരേയും അബുദാബി പോലിസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി.

ഇവര്‍ക്കെതിരെ പുതിയ സൈബര്‍ നിയമ പ്രകാരം നടപടിയുണ്ടാകുമെന്ന് പ്രോസിക്യുഷന്‍ വകുപ്പ് അറിയിച്ചു.

ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും യുഎഇയുടെ സൈനിക സംവിധാനത്തെയും മറ്റ് നിര്‍ണായക പ്രതിരോധ കവചങ്ങളേയും പ്രതികൂലമായി ബാധിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകുമെന്ന് യുഎഇ അറ്റോര്‍ണ്‍ി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി പറഞ്ഞു. ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും രാജ്യത്ത് പരിഭ്രാന്തി പരത്താന്‍ ഇടയാക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പല ദൃശ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതും ചിലത് വ്യാജവുമായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് അബുദാബിയ്ക്ക് നേരെ എത്തിയ മിസൈലുകളെ ആകാശ മദ്ധ്യത്തില്‍ വെച്ച് പ്രതിരോധ കവചം നിര്‍വീര്യമാക്കിയത്. നേരത്തെ, അഡ്‌നോക് സംഭരണശാലയ്ക്ക് സമീപം ഡ്രോണ്‍മൂലമുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ ലഭിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.