Breaking News

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത് ; പ്രതിപക്ഷം ഇന്ന് ഗവര്‍ണറെ കാണും

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേ തൃത്വം ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘ മാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. ഈ ആ വശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേ തൃത്വം ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. പ്രതിപ ക്ഷ നേതാവ് വിഡി സതീശന്റെ നേതൃ ത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

വിഡി സതീശന് പുറമേ, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിഎംഎ സലാം, മോന്‍സ് ജോസഫ്, എ എ അസീസ്, സി പി ജോണ്‍ ജി ദേവരാജന്‍ എന്നിവര്‍ പ്രതിപക്ഷ സംഘത്തിലുണ്ടാകും. ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ കേസുകളില്‍ നി ന്നും രക്ഷപ്പെടാനാണ് ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷം ഗവര്‍ണറെ അറിയിക്കും.

സര്‍ക്കാരിന്റെ നടപടി നിയമത്തിലെ 14ാം വകുപ്പുമായി ബന്ധപ്പെട്ടാണ്. ഇത് പ്രകാരമായിരുന്നു മുന്‍ മ ന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി. നിലവില്‍ ആര്‍ ബിന്ദുവിനെതിരെ ഉള്ള പരാതിയും ഈ വ കുപ്പ് പ്രകാരമാണ്. കോടതികള്‍ക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന വാദം തെറ്റാണെ ന്നും, മന്ത്രിക്കെതിരെ നടപടി പുന രാലോചിക്കേണ്ടത് എക്സിക്യുട്ടീവ് അല്ലെന്നും ഇതിനെ പുതിയ ഭേദഗ തിയിലൂടെ ലംഘിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

അപ്പീല്‍ അവകാശം കൊണ്ടുവരാനാണെങ്കില്‍ അത് ഹൈക്കോടതിക്കാണ് നല്‍കേണ്ടത് എന്ന അഭി പ്രായം പ്രതിപക്ഷം ഉന്നയിക്കും. മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണറും മന്ത്രിമാര്‍ക്കെതിരെ യുള്ള പരാതി മുഖ്യമന്ത്രിയും തീര്‍പ്പുകല്‍പ്പിക്കുന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എ തിരാണെന്നും പ്രതിപക്ഷം ചൂണ്ടി ക്കാട്ടും.

വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം കേട്ടശേഷം ഗവര്‍ണര്‍ക്ക് നിയമോ പദേശം തേടാം. കൂടാതെ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാം. നിയമസഭാ സമ്മേള നം വരെ തീരുമാനം നീട്ടിവയ്ക്കാനും ഗവര്‍ണര്‍ക്ക് കഴിയും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.