ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി/ടെക്‌നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ സെപ്തംബർ 22ന് ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ൽ പ്രസിദ്ധീകരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)/ടി.എച്ച്.എസ്.എൽ.സി(ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷകളും സെപ്റ്റംബർ 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിക്കും.
കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഇത്തരം വിദ്യാർത്ഥികളെ റഗുലർ കാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.ഡി.എൽ.എഡ്. പരീക്ഷ സെപ്റ്റംബർ മൂന്നാംവാരം നടത്തും. പരീക്ഷയുടെ വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തിയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.