ഹൈടെക് ഫിഷ് മാർട്ടുകൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. നിലവിൽ ആറ് മണ്ഡലങ്ങളിലാണ് ഹൈടെക് ഫിഷ് മാർട്ട് ഉള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ആരംഭിച്ച ആധുനിക ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം – സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഹാർബർ ടു മാർക്കറ്റ് കോൾഡ് ചെയിൻ പദ്ധതിയുടെ ഭാഗമായാണ് എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ആധുനിക ഫിഷ്മാർട്ടുകൾ സ്ഥാപിക്കുന്നതിന് മത്സ്യഫെഡ് തീരുമാനിച്ചത്. ഹാർബറുകളിൽ നിന്നും മത്സ്യം സംഭരിച്ച് കോൾഡ് സ്റ്റോറേജ് സംവിധാനമുള്ള വാഹനങ്ങൾ വഴി ഫിഷ്മാർട്ടുകളിൽ എത്തിക്കുന്നതാണ് പദ്ധതി.
മത്സ്യബന്ധനവും വിപണനവും ശക്തിപ്പെടുത്തുന്നതിന് സർക്കാർ രൂപീകരിച്ച ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളുടെ നേതൃത്വത്തിൽ സ്ഥിരം വില സമ്പ്രദായം നടപ്പിലാക്കുന്നതിനും മത്സ്യവിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനുമാണ് ആധുനിക ഫിഷ്മാർട്ടുകൾ ആരംഭിക്കുന്നത്. സഹകരണ ബാങ്കുകൾ നടത്തുന്ന ഫിഷ്മാർട്ടുകൾക്ക് മത്സ്യം നൽകുന്നതിലൂടെ കൂടുതൽ ഗുണഭോക്താക്കൾക്ക് മത്സ്യം ലഭിക്കും.
നിയോജകമണ്ഡലങ്ങളിൽ തിരഞ്ഞെടുത്ത സഹകരണ ബാങ്കുകൾ മത്സ്യഫെഡ് നിർദ്ദേശിക്കുന്ന ഡിസൈനിലുള്ള എയർകണ്ടീഷനോടുകൂടിയ ഹൈടെക് മാർക്കറ്റുകൾ നിർമ്മിച്ച് ആവശ്യമായ മത്സ്യവും, മത്സ്യ ഉൽപ്പന്നങ്ങളും വിതരണം ചെയ്യും.ചെമ്മീൻ ചമ്മന്തിപ്പൊടി, ചെമ്മീൻ മത്സ്യ അച്ചാറുകൾ, മത്സ്യ കറിക്കൂട്ടുകൾ, ചെമ്മീൻ റോസ്റ്റ്, ഉണക്ക മത്സ്യം, ഫ്രൈമസാല എന്നിവ മാർട്ടുകളിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.