Entertainment

മലയാളത്തിന്റെ വാനമ്പാടിയ്ക്ക് പിറന്നാള്‍ ആശംസകള്‍

 

ഇന്ന് അന്‍പത്തേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്ര. മലയാളത്തില്‍ പകരം വെക്കാനില്ലാത്ത സംഗീത വിസ്മയം. 1979 മുതല്‍ മലയാള സിനിമയിലൂടെ നിറസാന്നിധ്യം. ഇതുവരെ 25,000 നു മുകളില്‍ പാട്ടുകള്‍ പാടി മലയാളികളെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായികയായ ചിത്ര.

ആറ് തവണ ഇന്ത്യന്‍ദേശീയ പുരസ്കാരം. പതിനാറ് തവണ കേരളാ സംസ്ഥാന പുരസ്കാരം. പതിനാറ് തവണ മറ്റു സംസ്ഥാന പുരസ്ക്കാരം.കാലത്തിനു പകര്‍ത്തിയെഴുതാനാവാത്ത പ്രതിഭ. നാല്‍പ്പത്തൊന്ന് വര്‍ഷത്തെ സംഗീത യാത്രയ്ക്ക് ഇന്ന് അന്‍പത്തിയേഴാം വയസ്സ്.

1979-ല്‍ എംജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് ചിത്ര എന്ന കലാകാരിയെ ലഭിച്ചത്. എന്നാല്‍ നവംബറിന്റെ നഷ്ട്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. കൂടാതെ 1983 ല്‍ പുറത്തിറങ്ങിയ മാമാട്ടിക്കുട്ടി അമ്മയിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റായതോടെ ചിത്രയെ തേടി പല ഭാഷകളില്‍ നിന്നും അവസരങ്ങള്‍ തേടി എത്തി.തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച ‘നീ താനേ അന്ന കുയില്‍’എന്ന സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ഗാന രംഗത്തും ചിത്ര ചുവടുറപ്പിച്ചു.

മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസാമിസ് തുടങ്ങി വിവിധ ഭാഷകളിലായി 1500 ഓളം ചലച്ചിത്രങ്ങളില്‍ ചിത്ര പാടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.