Breaking News

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; മുഖ്യമന്ത്രി; കൈമാറിയ ഫയല്‍ ഗവര്‍ണര്‍ മടക്കി

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഫയല്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര മടക്കി അയച്ചു. കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അയച്ച ഫയല്‍ മടക്കിയത്. എംഎല്‍എമാരെ അടച്ചിടരുതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, കൂറുമാറി കോണ്‍ഗ്രസിലെത്തിയ ആറ് എംഎല്‍എയ്ക്ക് ബിഎസ്പി വിപ്പ് നല്‍കി. സച്ചിന്‍ പൈലറ്റിന്റെ നീക്കത്തില്‍ സമ്മര്‍ദത്തിലായെങ്കിലും 102 എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും നിലപാട്.ആറ് അംഗങ്ങളുള്ള ബി എസ് പിയുടെ പ്രതിനിധികളെ ഉള്‍പ്പെടെ ചേര്‍ത്താണ് കോണ്‍ഗ്രസ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്നുമാണ് എം എല്‍ എമാര്‍ക്ക് ബി എസ് പി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ആര്‍ ഗുഡ്ഡ, ലഖാന്‍ സിംഗ്, ദീപ് ചന്ദ്,ജെ എസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവര്‍ക്കാണ് ബി എസ് പി ഇപ്പോള്‍ വിപ്പ് നല്‍കിയത്. ആറ് എം എല്‍ എമാര്‍ക്കും നോട്ടീസും നല്‍കിയിട്ടുണ്ട്. ബി എസ് പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യതയ്ക്ക് കാരണമാകുമെന്നും ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര പറഞ്ഞു.

200 അംഗ നിയമസഭയാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ ആറ് എം.എല്‍.എ മാര്‍ ബി.എസ്.പിയില്‍ നിന്നാണ്. ഇവര്‍ നേരത്തേ സംസ്ഥാന കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ലയനം നിയമവിരുദ്ധമാണെന്നും അംഗീകരിക്കുന്നില്ലെന്നുമാണ് ബി.എസ്.പി നല്‍കിയ വിപ്പ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ബി ജെ പിക്ക് 75 പേരുടെ പിന്തുണയാണ് നിലവില്‍ ഉള്ളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.