News

സ്വര്‍ണ കടത്ത്: ഐടി ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണത്തെ തുടര്‍ന്ന് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ നിന്ന് സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു. കെഎസ്‌ഐടിഐഎല്ലിന് കീഴിലെ സ്‌പേസ് പാര്‍ക്കിയലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസര്‍ ആയിരുന്നു സ്വപ്‌ന. താല്‍ക്കാലിക നിയമനം ആയിരുന്നുവെന്ന് ഐ.ടി വകുപ്പ് അറിയിച്ചു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സുമായി ബന്ധപ്പെട്ട് സ്വപ്‌ന നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ സ്വപ്‌ന സുരേഷ് ഒളിവിലാണ്. സരിത്ത് എന്ന കൂട്ടാളി പിടിയിലായിട്ടുണ്ട്. സരിത്തിനും സ്വപ്നക്കും കോടികളുടെ ആസ്തിയുണ്ട്. സരിത്തിനെ ഐബി, റോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.2019 മുതൽ 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയതായി സരിത്​ പറയുന്നു. ആർക്കാണ്​ സ്വർണം നൽകുന്നതെന്ന്​ അറിയില്ല. സ്വർണം കടത്തികൊടുക്കുക മാത്രമാണ്​ ഉത്തരവാദിത്തമെന്നും സരിത്​ മൊഴി നൽകി. അഞ്ചുപേരെയാണ്​ ഇത്തരത്തിൽ കടത്തിനായി ഉപ​യോഗിക്കുന്നതെന്നാണ്​ വിവരം.

പിടിയിലായ സരിത് കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന്​ സ്​ഥിരീകരിച്ചിരുന്നു. കോൺസുലേറ്റിലെ പി.ആർ.ഒ ആണെന്നാണ്​ ഇയാൾ പറഞ്ഞിരുന്നത്​.​ അന്വേഷണത്തിൽ വ്യാജമല്ലെന്ന്​ കണ്ടെത്തുകയായിരുന്നു. കോൺസുലേറ്റിലെ മുൻ ജീവനക്കാര​നായിരുന്ന സരിതിനെ വഴിവിട്ട ബന്ധങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ശേഷം കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത്​ പി.ആർ.ഒ ചമഞ്ഞ്​ ഒ​ട്ടേറെപേരെ കബളിച്ചതായാണ്​ വിവരം. ഞായറാഴ്​ചയാണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 കി​ലോ സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടിയത്​. എ​യ​ര്‍ കാ​ര്‍ഗോ​യി​ല്‍ മ​ണ​ക്കാ​ടു​ള്ള  കോ​ണ്‍സു​ലേ​റ്റിലെ കോ​ണ്‍സു​ലേ​റ്റ​റു​ടെ പേ​രി​ലെ​ത്തി​യ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ലാ​ണ് സ്വ​ര്‍ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.സ്വ​ര്‍ണ​ത്തി​ന് 15 കോ​ടി വി​ല​വ​രും

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.