കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഇന്ന് മാത്രം 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ പവന് 40,160 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 5020 രൂപയായി. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂലൈയില്‍ 36160 രൂപയില്‍ ആരംഭിച്ച വ്യാപാരം 40,000 രൂപയിലാണ് അവസാനിച്ചത്. ജൂലൈയില്‍ മാത്രം 3,840 രൂപയാണ് കൂടിയത്. സ്വര്‍ണവില നാല്‍പ്പതിനായിരം പിന്നിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് പണിക്കൂലി, ജിഎസ്ടി, സെസ് എന്നിവയെല്ലാം ചേര്‍ത്ത് നല്ലൊരു തുകയാണ് നല്‍കേണ്ടി വരുന്നത്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒഴുകിയെത്തുന്നതും സ്വര്‍ണ വില ഗണ്യമായി ഉയരുന്നതിന് കാരണമാകുന്നുണ്ട്. കോവിഡ് പ്രതിസന്ധി തുരടുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഇത്തരത്തില്‍ വില വര്‍ധനവ് ഉണ്ടാകുന്നതിനുളള പ്രധാന കാരണം. ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.