അബുദബി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ മസ്ജിദുകളില്‍ നിര്‍ത്തിവച്ച ജുമുഅ നമസ്‌കാരങ്ങള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു. ദുബയിലെ 766 പള്ളികളും ഷാര്‍ജയിലെ 487 പള്ളികളും ജുമുഅയ്ക്കു വേണ്ടി തുറക്കുമെന്ന് മതകാര്യവകുപ്പുകള്‍ അറിയിച്ചു. മറ്റ് എമിറേറ്റുകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅ നമസ്‌കാരം നടക്കും.
ഒമ്പതു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പള്ളികളില്‍ ജുമുഅ തുടങ്ങുന്നത്. പള്ളികളില്‍ ഉള്‍ക്കൊള്ളാനാവുന്ന ശേഷിയുടെ 30 ശതമാനം പേര്‍ക്കാണ് ജുമുഅയ്ക്കു പ്രവേശനം അനുവദിക്കുക. മാത്രമല്ല, അരമണിക്കൂര്‍ മുമ്പ് മാത്രമാണ് പള്ളികള്‍ തുറക്കുക. 10 മിനിറ്റില്‍ ഖുത്തുബയും നമസ്‌കാരവും അവസാനിപ്പിക്കും. നമസ്‌കാരം കഴിഞ്ഞാല്‍ അരമണിക്കൂറില്‍ പള്ളി അടച്ചിടും.
ജുമുഅ നമസ്‌കാരത്തിനെത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്നും പായ കൊണ്ടുവരണമെന്നും അറിയിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താന്‍. പള്ളിക്ക് സമീപത്തെ ഷെഡുകളിലും നമസ്‌കരിക്കാന്‍ അനുമതിയുണ്ട്. പ്രാര്‍ഥനയിലെല്ലാം ശാരീരിക അകലം പാലിക്കണം. ഖുര്‍ആന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നും പാരായണത്തിന് മൊബൈല്‍ ഫോണു ടാബും ഉപയോഗിക്കാമെന്നും അറിയിപ്പിലുണ്ട്. ജുമുഅയ്ക്കു മുമ്പോ ശേഷമോ തടുച്ചികൂടരുത്. ഹസ്തദാനത്തിനും വിലക്കുണ്ട്. ഭക്ഷ്യവസ്തുക്കള്‍, നോട്ടീസ്, സംഭാവന എന്നവയുടെ വിതരണം വിലക്കിയിട്ടുണ്ട്. മുതിര്‍ന്നവരും രോഗികളും കുട്ടികളും ജുമുഅയ്ക്കു വരുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.