നാലു വയസുകാരിയെ ഫോണിന്റെ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി അമ്മയായ സവിത കൊലപ്പെടുത്തി. പുനെയിലെ ചിഞ്ച്വാഡില്‍ ജുലൈ 27നാണ് സംഭവം നടന്നത്. ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോലീസ് പറയുന്നത് ഇതാണ് :
കുട്ടി അമ്മയെ ശല്യപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണക്രിയയില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയും സവിതയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം ഭര്‍ത്താവാണ് പോലീസില്‍ വിളിച്ച് അറിയിച്ചത്. കിടക്കയിലാണ് കുഞ്ഞിന്റെ ശരീരം ഉണ്ടായിരുന്നത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
പ്രതിയായ സവിത ആറ് മാസം ഗര്‍ഭിണിയാണ്. ഐപിസി 302 പ്രകാരമാണ് സവിതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടി തന്നെ ശല്ല്യപ്പെടുത്തിയതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് സവിത മൊഴി നല്‍കി. കുട്ടിയെ ചുമരില്‍ അമര്‍ത്തിപ്പിടിച്ച് അതി ക്രൂരമായാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.