വാഷിംഗ്ടണ്‍: 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന നിര്‍ദേശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന വോട്ടിങ്ങില്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതുണ്ടെന്നും ട്രംപ് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് കൃത്യമായും സുരക്ഷിതമായും വോട്ട് ചെയ്യാനാകുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുന്നതല്ലേ ഉചിതമെന്നാണ് ട്രംപ് ചോദിക്കുന്നത്.
മെയില്‍ ഇന്‍ വോട്ടിങ്ങിലൂടെ നടത്തുന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ വഞ്ചാനപരവും കൃത്യതയില്ലാത്തതുമായ തെരഞ്ഞെടുപ്പായിരിക്കും. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേട് ഉണ്ടാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അമേരിക്കന്‍ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാന്‍ ട്രംപിന് അധികാരമില്ല. അമേരിക്കന്‍ ഫെഡറല്‍ കോണ്‍ഗ്രസ്സാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള തീയ്യതികള്‍ നിശ്ചയിക്കുന്നത്. ഈ വര്‍ഷം നവംബറിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.