കെ.അരവിന്ദ്
ഇന്ത്യയില്‍ പുതിയ കാറുകളുടെ വില്‍പ്പന കൂടിയതായാണ് കഴിഞ്ഞ മാസങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉപയോഗിച്ച കാറുകളുടെ വില്‍പ്പനയിലും 15-18 ശതമാനം വളര്‍ച്ചയാണ് കാണുന്നത്. ഉപയോഗിച്ച കാറുകള്‍ വാങ്ങുന്നതിനായി നല്‍കുന്ന ബാങ്ക് വായ്‌പയുടെ വിതരണത്തില്‍ 12 ശതമാനം മുതല്‍ 18 ശതമാനം വരെ വര്‍ധനയുണ്ടായിട്ടു ണ്ടെന്നാണ് വിവിധ ബാങ്കുകള്‍ വെളിപ്പെടുത്തുന്നത്.
ഉപയോഗിച്ച കാര്‍ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വായ്‌പയെടുത്താണ് ഉപയോഗിച്ച കാര്‍ വാങ്ങുന്നതെങ്കില്‍ കൂടുതല്‍ സൂക്ഷ്‌മത പുലര്‍ത്തണം.
ഉപയോഗിച്ച കാര്‍ വാങ്ങുന്നതിനു മുമ്പ് എല്ലാ രേഖകളും കൃത്യമായി പരിശോധിക്കുകയാണ് ആദ്യത്തെ കാര്യം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) കാര്‍ വില്‍ക്കുന്ന വ്യക്തിയുടെ പേരില്‍ തന്നെയാണോയെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കാറിന്റെ രേഖകള്‍ കൃത്യമാണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ വായ്‌പ നല്‍കുകയുള്ളൂ. രേഖകള്‍ പരിശോധിക്കുന്നതിനു പുറമെ അവ തങ്ങളു ടെ മാനദണ്‌ഡങ്ങള്‍ അനുസരിച്ച് കാറിന്റെ വിലനിര്‍ണയം നടത്തുകയും ചെയ്യും.
കാറിന്റെ മൂല്യം അതിന്റെ ഉപയോഗം, എത്ര തവണ ഉടമസ്ഥത കൈമാറ്റം ചെയ്യപ്പെട്ടു, മൈ ലേജ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാ നത്തിലാണ് നിര്‍ണയിക്കപ്പെടുന്നത്. കാറിന്റെ പഴക്കത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല വിലനിര്‍ണയം നടത്തുന്നത്. ഉദാഹരണത്തിന് ഒരു വര്‍ഷം പഴക്കമുള്ള ഒരു കാറിന്റെ ഉപ യോഗം 50,000 കിലോമീറ്റര്‍ കവിഞ്ഞുവെങ്കില്‍ സമാനമായ പഴക്കമുള്ള സമാന മോഡലിലു ള്ള മറ്റൊരു കാറിന്റെ ഉപയോഗം 10,000 കി ലോമീറ്റര്‍ മാത്രമായിരിക്കാം. രണ്ടിന്റെയും വില വ്യത്യസ്‌തമായിരിക്കും.
സാധാരണ നിലയില്‍ പത്ത് വര്‍ഷത്തി ലേറെ പഴക്കമുള്ള കാറുകള്‍ക്ക് വായ്‌പ ല ഭിക്കാറില്ല. അതു പോലെ കാറിന്റെ പഴക്കം പത്ത് വര്‍ഷമാകുമ്പോഴേക്കും വായ്‌പ അട ച്ചുതീരുന്ന രീതിയിലായിരിക്കും മിക്ക സ്ഥാപ നങ്ങളും വായ്‌പ നല്‍കുന്നത്. ഉദാഹരണത്തി ന് ഏഴ് വര്‍ഷം പഴക്കമുള്ള ഒരു കാറിന് പരമാ വധി ലഭിക്കാവുന്നത് മൂന്ന് വര്‍ഷത്തേക്കുള്ള വായ്‌പയായിരിക്കും. ചില ബാങ്കുകള്‍ കാറി ന്റെ പഴക്കം എട്ട് വര്‍ഷം വരെ എന്ന് നിഷ്‌കര്‍ ഷിക്കാറുണ്ട്.
ഉപയോഗിച്ച കാറിന് നല്‍കുന്ന വായ്‌പ യുടെ പലിശ പുതിയ കാറിന് നല്‍കുന്ന വായ്‌പയേക്കാള്‍ ഉയര്‍ന്നതാണ്. ഇത് വിവി ധ ബാങ്കുകളില്‍ രണ്ട് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ കൂടുതലാണ്. ഇക്കാ ര്യം കൂടി പരിഗണിച്ചേ ഉപയോഗിച്ച കാര്‍ വാങ്ങുന്നതിന് വായ്‌പയെടുക്കണോയെന്ന് തീരുമാനിക്കാവൂ. നിങ്ങള്‍ക്ക് മികച്ച ക്രെഡി റ്റ് സ്‌കോറുണ്ടെങ്കില്‍ പലിശ കുറയ്‌ക്കുന്നതി നായി ആവശ്യപ്പെടാവുന്നതാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.