കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം. സി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നത് തുടരും. പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ച് കമറൂദ്ദിനെ ഇന്നലെ ഹോസ്ദുര്‍ഗ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യല്‍.
സ്ഥാപനങ്ങളുടെ ആസ്ഥികള്‍, ബിനാമി ഇടപാട് എന്നിങ്ങനെയുളള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുക. അതേസമയം ഒളിവില്‍ പോയ മാനേജിംഗ് ഡയരക്ടര്‍ പൂക്കോയ തങ്ങള്‍, മകന്‍ ഹിഷാം, ബന്ധു സൈനുല്‍ ആബിദീന്‍ എന്നിവരെ അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി കഴിഞ്ഞ ദിവസം ലൂക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഈ മൂന്ന് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഡയറക്ടര്‍മാരുള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. 118 കേസുകളില്‍ 77 എണ്ണമാണ് എസ്.ഐ.ടിക്ക് ഇത് വരെ കൈമാറിയത്. ഇതില്‍ 3 കേസിലാണ് അറസ്റ്റ്. രണ്ടു ദിവസത്തിനിടെ മറ്റു ചില കേസുകളില്‍ കുടി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.