Kerala

കോവിഡ് രൂക്ഷമാകുന്നതിനിടെ സെക്രട്ടേറിയറ്റില്‍ മറ്റൊരു തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജീവനക്കാരുടെ മറ്റൊരു സഹകരണ സംഘത്തില്‍ കൂടി തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍. സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘത്തില്‍ മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പു നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

കഴിഞ്ഞ 29-ന് സെക്രട്ടേറിയറ്റ് ക്യാന്റീന്‍ ഭരണ സമിതി തെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് സെക്രട്ടേറിയറ്റില്‍ രൂക്ഷമായ കോവിഡ് വ്യാപനമുണ്ടായത്. ഏതാണ്ട് 4200 ഓളം ജീവനക്കാരാണ് ദര്‍ബാര്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയത്. 60 ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ ധന-നിയമ വകുപ്പുകള്‍ നാലു ദിവസമായി അടച്ചിരിക്കുകയാണ്.

ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഹൗസിംഗ് സഹകരണ സംഘം മൂന്നാം തിയതി മുതല്‍ അടച്ചു. മറ്റൊരു സൊസൈറ്റിയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘവും ഇന്നലെ മുതല്‍ അടച്ചു. ഏതാനും ജീവനക്കാര്‍ക്ക് ഇവിടെയും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്. ഹൗസിംഗ് സംഘത്തില്‍ ആകെ 4900 വോട്ടര്‍മാരാണുള്ളത്.

ക്യാന്റീന്‍ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനെത്തിയവരില്‍ ഗണ്യമായൊരു ശതമാനം സെക്രട്ടേറിയറ്റിനു പുറത്തും മറ്റു ജില്ലകളിലെ ഓഫീസുകളിലും ഡപ്യൂട്ടേഷനിലുള്ള ജീവനക്കാരാണ്. സെക്രട്ടേറിയറ്റില്‍ കോവിഡ് പടര്‍ന്നതോടെ ഈ ജീവനക്കാര്‍ ജോലി ചെയ്യുന്ന ഇതര ഓഫീസുകളിലുള്ളവരും ആശങ്കയിലാണ്. അതേസമയം കോവിഡ് അതിരൂക്ഷമായി പടരുന്നതിനിടെ സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെ.ബെന്‍സിയും ജനറല്‍ സെക്രട്ടറി ടി.ശ്രീകുമാറും ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.