കേരള വനിതാ കമ്മിഷന്റെ 2020 വര്‍ഷത്തെ മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രിന്റ് മീഡിയ ഇംഗ്ലീഷ്, മലയാളം റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, വിഷ്വല്‍ മീഡിയ ഇംഗ്ലീഷ്, മലയാളം റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, വിഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുക. വ്യത്യസ്തമേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സംബന്ധിച്ച വാര്‍ത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പുരസ്‌കാരനിര്‍ണയത്തിനായി പരിഗണിക്കുക. പുരസ്‌കാര ജേതാക്കള്‍ക്ക് 20,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും നല്‍കും.
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ആര്‍എന്‍ഐ അംഗീകൃത പത്രമാധ്യമസ്ഥാപനങ്ങളിലെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷന്‍ ചാനലുകളിലെയും ജേര്‍ണലിസ്റ്റുകള്‍ക്ക് എന്‍ട്രികള്‍ നല്‍കാവുന്നതാണ്. 2020 ജനുവരി 1 മുതല്‍ ഡിസംബര്‍ 31നകം പ്രസിദ്ധീകരിച്ച വാര്‍ത്ത വന്ന പത്രത്തിന്റെ ഒരു മുഴുവന്‍ പേജും വാര്‍ത്തയുടെ നാല് പകര്‍പ്പുകളും, ടെലിവിഷന്‍ വാര്‍ത്തയുടെ/പരിപാടിയുടെ മുഴുവന്‍ വീഡിയോയും, പ്രസ്തുത വാര്‍ത്തയുടെ മാത്രവും എംപി4 ഫോര്‍മാറ്റ് അടങ്ങിയ നാല് സിഡികള്‍, ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ ഒരു മുഴുവന്‍ പേജും ഫോട്ടോയുടെ നാല് പകര്‍പ്പുകളും ന്യൂസ് എഡിറ്റര്‍/റസിഡന്റ് എഡിറ്റര്‍/എക്‌സിക്യട്ടീവ് എഡിറ്റര്‍/ചീഫ് എഡിറ്ററിന്റെ സാക്ഷ്യപത്രത്തോടൊപ്പം 2021 ഫെബ്രുവരി 20നകം പോസ്റ്റല്‍ ആയി ലഭിക്കത്തക്കവിധം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.