Kerala

34 ആധുനിക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

 

നാടിന് ഉത്സവഛായ പകർന്ന് സംസ്ഥാനത്ത് 34 അത്യാധുനീക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറു ദിന കർമപധതിയുടെ ഭാഗമായാണിത്. ഇത്രയും സ്കൂൾ കെട്ടിടങ്ങൾ ഒരുമിച്ച് പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതും ചരിത്രത്തിലാദ്യം. LDF സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 34 കെട്ടിട സമുച്ചയങ്ങൾ പൂർത്തീകരിച്ചത്.

പദ്ധതിയിൽ 22 സ്കൂളുകൾ നേരത്തെ പൂർത്തികരിച്ച് നാടിന് സമർപ്പിച്ചിരുന്നു. 14 എണ്ണം കൂടി ഉടൻ നിർമാണം പൂർത്തീകരിക്കും. 250 എണ്ണം കൂടി നിർമിക്കും. പൊതു വിദ്യാഭ്യാസ രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയ പധതികളാണ് LDF സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കിഫ്ബിയെ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നും മറ്റും ആക്ഷേപിച്ചവർക്ക് ഇപ്പോൾ എന്ത് പറയാനുണ്ടെന്ന് അദ്ദേഹം ചോദിച്ചു. നാടിന്റെ മുഖഛായ മാറ്റിയ കോടികളുടെ വികസ്ന പധതികളുടെ ഗുണഫലം നാടും ജനവും തൊട്ടറിയുകയാണ്.

നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങളെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമം നടത്തുകയാണ്. അപവാദ വ്യവസായമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. രണ്ടേകാൽ ലക്ഷം കുടുംബങ്ങൾ ലൈഫ് പധതിയിൽ സ്വന്തമായ വീട്ടിൽ അന്തിയുറങ്ങുമ്പോൾ അവരെ പോലും അപമാനിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. പധതി പ്രഖ്യാപിച്ചാൽ നടപ്പാക്കുന്ന സർക്കാരാണിത്. അത് തടസപ്പെടുത്താനും നുണകൾ പ്രചരിപ്പിച്ച് തെറ്റിധരിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിലപ്പോവില്ല. – മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പ്രെഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.