World

ലോകത്ത് 2.77 കോടി കോവിഡ് ബാധിതര്‍; മരണം ഒമ്പത് ലക്ഷം കടന്നു

 

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,45,845 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2,77,34,748 ആയി ഉയര്‍ന്നു. 4,475 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ വിവിധ ലോകരാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. 1,98,28,485 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 70,04,405 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 60,389 പേരുടെ നില ഗുരുതരമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിന കോവിഡ് ബാധയില്‍ അമേരിക്കയെയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ തന്നെയാണ് മുന്നില്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 89,852 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 1,107 മരണവും റിപോര്‍ട്ട് ചെയ്തു. അതേസമയം, ബ്രസീലില്‍ ഈ സമയം 17,330 പേര്‍ക്കും അമേരിക്കയില്‍ 28,561 പേര്‍ക്കുമാണ് രോഗം പിടിപെട്ടത്. മരണത്തിനും ആനുപാതികമായ കുറവുണ്ടായി. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് പട്ടികയില്‍ ഇപ്പോഴും മുന്നിലുള്ളത്. 65,14,231 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 1,94,032 പേരുടെ ജീവന്‍ നഷ്ടമായി. 37,96,760 പേര്‍ രോഗമുക്തരായപ്പോള്‍ 25,23,439 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 14,464 പേരുടെ നില ഗുരുതരമാണ്.

ബ്രസീലിനെ പിന്തള്ളി പട്ടികയില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 43,67,436 ആയി. 73,923 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ അതിവേഗമാണ് രോഗവ്യാപനമുണ്ടാവുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍:

  • ബ്രസീല്‍: 41,65,124 (1,27,517),
  • റഷ്യ- 10,35,789 (17,993),
  • പെറു- 6,96,190 (30,123), കൊളമ്പിയ- 6,79,513 (21,817),
  • മെക്‌സിക്കോ- 6,42,860 (68,484),
  • ദക്ഷിണാഫ്രിക്ക- 6,40,441 (15,086),
  • സ്‌പെയിന്‍- 5,34,513 (29,594),
  • അര്‍ജന്റീന- 5,00,034 (10,405).
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.