ചാക്കോച്ചൻ -മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ത്രില്ലർ ചിത്രം ” നായാട്ട് ” ചിത്രീകരണത്തിനൊരുങ്ങുന്നു. ബെസ്റ്റ്അക്ടർ, എ ബി സി ഡി, ചാർളി എന്നീ മൂന്ന് വൻ വിജയങ്ങൾക്ക് ശേഷം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാർട്ടിൻ പ്രക്കാട്ട് വീണ്ടും സംവിധായക കുപ്പായം അണിയുന്നത് എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. ഓരോ സിനിമ കഴിയുമ്പോളും തന്റെ ലെവൽ കൂട്ടുന്ന സംവിധായകൻ ഇവിടെയും അത് തുടരും എന്നാണ് പ്രതീക്ഷ.
ജോസഫ് എന്ന സിനിമയുടെ നട്ടെല്ല് അതിന്റെ തിരക്കഥ തന്നെ ആയിരുന്നു എന്നതിൽ സംശയം ഇല്ല, അത് രചിച്ച ഷാഹി കബീർ വീണ്ടും എത്തുന്നു എന്നതും നായാട്ടിന്റെ മറ്റൊരു പ്രത്യേകത ആണ്. തിരക്കഥാകൃത്തും പോലീസ് കാരൻ ആയതുകൊണ്ട് തന്നെ പുള്ളിയുടെ നിരീക്ഷണങ്ങൾ കൂടി ജോസഫ് എന്ന സിനിമയെ മികച്ചതാക്കിയിട്ടുണ്ട് .നായാട്ട് എന്ന ചിത്രത്തിലും ചാക്കോച്ചൻ അവതരിപ്പിക്കുന്ന പ്രവീൺ മൈക്കിള്‍ എന്ന നായക കഥാപാത്രവും ഒരു സിവിൽ പോലീസ് ഓഫീസർ തന്നെ ആണ്. തിരക്കഥയും സംവിധാനവും മിനിമം ഗ്യാരന്റീ ഉറപ്പ് പറയുമ്പോൾ ഛായാഗ്രഹണം ഷൈജു ഖാലിദ് കൂടി ആകുമ്പോൾ വിഷ്വൽ ട്രീറ്റ് ഉറപ്പ് ആണ് അണിയറയില്‍ ഒരുങ്ങുന്നത്.
ചാക്കോച്ചൻ സമീപകാലത്ത് ചെയ്ത ത്രില്ലറുകൾ എല്ലാം തന്നെ നിരാശപ്പെടുത്തിയിട്ടില്ല എന്നതും എടുത്ത് പറയേണ്ട വസ്തുത ആണ്. ( വേട്ട, ടേക്ക് ഓഫ്, അഞ്ചാം പാതിരാ എന്നിവ ). ഇനി അഭിനേതാക്കളെ നോക്കിയാൽ ചാക്കോച്ചനോടൊപ്പം ജോജു ജോർജ്, നിമിഷാ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു ,ഒപ്പം ഏതാനും പുതുമുഖങ്ങളും. കാടും രാത്രിയും ഒക്കെ ആണ് പശ്ചാത്തലം, പേര് നായാട്ട്, നായകൻ പോലീസ്.
എന്തായാലും ചാക്കോച്ചന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറാൻ സാധ്യത ഉള്ള സിനിമ തന്നെ ആവും നായാട്ട്. ചാക്കോച്ചനിലെ അഭിനയപ്രതിഭയെ കൂടി ചൂഷണം ചെയ്യാൻ ഇടയുള്ള സിനിമയാവും ഇതെന്ന് ഈ അടുത്ത് ചാക്കോച്ചനും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.