നോർക്ക റൂട്ട്സിന്റെ 75% സ്കോളർഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (ആർ .പി.എ) ഫുൾസ്റ്റാക്ക് ഡെവലപ്പർ , ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് , എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയുടെ പ്രവേശനത്തിന് അപേക്ഷിക്കാം. 350 മുതൽ 400 മണിക്കൂർ വരെ ഓൺലൈനായാണ് ക്ലാസ് നടത്തുന്നത്. യോഗ്യത. ബിരുദം. അവസാന വർഷ ഫലം കാത്തിരിക്കിന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും അഡ്മിഷൻ. ഉയർന്ന പ്രായ പരിധി 45 വയസ്സ്.
ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നല്കുന്നത്. വിവിധ കോഴ്സുകൾക്ക് 17,900 മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75% തുക നോർക്ക സ്കോളർഷിപ്പ് അനുവദിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റ്റി.സി.എസ് അയോൺ ഇന്റേൺഷിപ് ലഭിക്കും. ക്ളാസ് ഒക്ടോബർ 27 ന് ആരംഭിക്കും. ഒക്ടോബർ അഞ്ച് വരെ http://www.ictkerala.orgഎന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. വിശദവിവരം: 0471-2700811/12/13, 8078102119 എന്നീ നമ്പറുകളിൽ ലഭിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.