Gulf

ഒമാന്‍ : 61 തടവുകാര്‍ക്ക് മോചനം, പിഴയൊടുക്കിയത് അജ്ഞാതന്‍

തുടര്‍ച്ചയായ ആറാം വര്‍ഷവും പതിവു പോലെ റമദാന്‍ കാലത്ത് തടവുകാര്‍ക്ക് മോചനമൊരുക്കി അജ്ഞാതന്‍

സ്‌കത്ത്  : സാമ്പത്തിക കുറ്റകൃത്യങ്ങളിലും മറ്റും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 61 പേരുടെ പിഴകളും ബാധ്യതകളും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തയാള്‍ തീര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ക്കെല്ലാം കോടതി ജയില്‍ മോചനം അനുവദിച്ചു.

തുടര്‍ച്ചയായ ആറാം വര്‍ഷമാണ് റമദാന്‍ കാലത്ത് അജ്ഞാതനായ ആള്‍ തടവുകാരുടെ മോചനം സാധ്യമാക്കുന്നത്.

അല്‍ ദഹിരാ പ്രവിശ്യയിലെ ബഹല്‍ വിലായത്തിലെ കോടതിയിലാണ് കേസുകള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചത്.

ഇബ്രി 23, ബഹ് ല്‍ 22, യംഖൂല്‍ 9. ദാങ്ക് 7 എന്നിവടങ്ങളില്‍ നിന്നുമുള്ള കേസുകള്‍ക്കാണ് തീര്‍പ്പു കല്‍പ്പിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് 328 തടവുകാരെ ഒമാന്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരം മോചിപ്പിച്ചിരുന്നു. ഇതില്‍ വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ച് വരുന്ന 107 പ്രവാസികളും ഉള്‍പ്പെടും.

വിശുദ്ധ റമദാന്‍ മാസത്തില്‍ പൊതുമാപ്പ് നല്‍കി തടവുകാരെ ജയില്‍ മോചിതരാക്കുന്ന പതിവ് പല രാജ്യങ്ങളിലുമുണ്ട്. കൊലപാതകം പോലുള്ള ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവര്‍ ഒഴികെയുള്ളവരെയാണ് ഇക്കാലയളവില്‍ നല്ല നടപ്പ് പരിഗണിച്ച് ജയില്‍ മോചിതരാക്കുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.