Breaking News

കുവൈത്ത് പ്രധാനമന്ത്രിക്കെതിരെ 26 എംപിമാരുടെ അവിശ്വാസ നീക്കം

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ അത്യപൂുര്‍വ്വ പ്രതിസന്ധികളിലൊന്നിലേക്ക് രാഷ്ട്രീയാന്തരീക്ഷം നീങ്ങുന്നതായി റിപ്പോര്‍ട്ട്

 

കുവൈത്ത് സിറ്റി  : പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖലീദിനെതിരെ 26 എംപിമാര്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായുള്ള നടുപടി ക്രമങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത് കടമയാണെന്നും ഏതൊരു സര്‍ക്കാരിന്റേയും മുന്‍ഗണനയില്‍ ഇത് ആദ്യ അജണ്ടയായിരിക്കുമെന്നും എംപിമാര്‍ പറയുന്നു.

പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നത് അനിവാര്യമായിരിക്കുകയാണെന്നും രാഷ്ട്രീയമായും സാങ്കേതികമായും യോഗ്യമായ സര്‍ക്കാരാകണം അധികാരത്തിലേറേണ്ടതെന്ന് മുതിര്‍ന്ന എംപി മുഹല്‍ഹാല്‍ അല്‍ മുദാഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുതിര്‍ന്ന രാഷ്ട്രീയ നേതൃത്വം ഇപ്പൊഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരാന്‍ ഈ നേതൃമാറ്റം അനിവാര്യമാണ്. ഇലക്ട്രറല്‍ കമ്മീഷന്‍ രൂപികരണം, ഭരണഘടനാ കോടതി നിയമം, രാഷ്ട്രീയ സംഘാടനം, ദേശീയ അസംബ്ലിയുടെ ആഭ്യന്തര നിയന്ത്രണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്. ഇവ നടപ്പിലാക്കാതെ ഒന്നും തന്നെ നേടാനാവില്ലെന്നും അല്‍ മുദാഫ് പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലേക്ക് സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കണം. സര്‍വ്വാത്മനാ എല്ലാവരും പിന്തുണയ്ക്കുന്ന വ്യക്തിത്വമാകണം പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കപ്പെടേണ്ടത്.

എംപിമാരുടെ വീക്ഷണത്തിന് അനുയോജ്യമായ കര്‍മ്മ പരിപാടിയാകണം പ്രധാനമന്ത്രിക്ക് വേണ്ടത്. തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന പദ്ധതികളോട് സഹകരിക്കുന്ന രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു നേതാവായിരിക്കണം പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

തിനിടെ കോളേജ് ഓഫ് മെഡിസിനിലെ സൈക്കോളജി ലക്ചര്‍ പഠനത്തിന്റെ ഭാഗമായി കാണിച്ച വീഡിയോ ക്ലിപില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത് വിവാദമായിരുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ദേശീയ അസംബ്ലി വിശദീകരണം തേടുകയും ചെയ്തിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.