ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പൈലറ്റ് അസോസിയേഷന്‍. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുടങ്ങി കിടക്കുന്ന ശമ്പളം നല്‍കണമെന്നും എയര്‍ ഇന്ത്യയില്‍ നിന്ന് വിരമിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ കൊമേഴ്യല്‍ പൈലറ്റ് അസോസിയേഷന്‍റെ ആവശ്യം. കഴിഞ്ഞ ബുധനാഴ്ച നടന്ന ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ്, ഇന്ത്യന്‍ കൊമേഴ്യല്‍ പൈലറ്റ് അസോസിയേഷന്‍. സിഎംഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചരാണ് എയര്‍ ഇന്ത്യാ ജീവനക്കാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവവര്‍ത്തിച്ച എയര്‍ ഇന്ത്യാ ജീവനക്കാരെ അവഗണിക്കുന്നതില്‍ പൈലറ്റ് അസോസിയേഷൻ അപലപിച്ചു. യോഗത്തില്‍ പെെലറ്റുമാര്‍ അവരുടെ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു. ഓരോ മാസംതോറും നിര്‍ബന്ധിത അവധി നല്‍കണമെന്ന് പൈലറ്റുമാര്‍ ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെങ്കില്‍ മുടങ്ങി കിടക്കുന്ന ശമ്പളത്തിന്‍റെ 25 ശതമാനം അടിയന്തരമായി നല്‍കാനും എയര്‍ ഇന്ത്യയില്‍ നിന്ന് വിരമിക്കാന്‍ അനുവദിക്കണമെന്നും സംഘടന അറിയിച്ചു. രാജ്യം ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ തങ്ങളെ ഒരു പ്രക്ഷോഭത്തിലേക്ക് നയിക്കരുതെന്നും സംഘടന പറഞ്ഞു. ഈ മാസം 13 ന് അടുത്ത യോഗം ചേരാനാണ് തീരുമാനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.