Kerala

ദേ നോക്കിയേ…. ഒരു അഡീനിയം കുടുംബം

Web Desk

ഭാര്യ കഴിഞ്ഞാൽ സോണിക്ക് ഏറ്റവും പ്രിയപ്പെട്ടത് അഡീനിയം പുഷ്പമാണത്രെ ! കേട്ടിട്ട് വിശ്വാസം വരുന്നില്ലല്ലേ ! എങ്കിൽ എറണാകുളത്തുള്ള അവരുടെ ചെറായിലെ കോരാശ്ശേരി വീട്ടിലേക്ക് ഒന്നു പോയി നോക്കണം. മരുഭൂമിയിലെ പനിനീർ പുഷ്പം പൂത്തു തളിർത്തു നിൽക്കുന്നത് കണ്ണെടുക്കാതെ നോക്കി നിന്നു പോകും. ഉദ്യാന പ്രേമികൾ ആണെങ്കിൽ പിന്നെ പറയേ വേണ്ട. വീട്ടുവളപ്പിലും മട്ടുപ്പാവിലുമായി നൂറോളം ഇനങ്ങളിൽ അയ്യായിരത്തോളം അഡീനയം പുഷ്പങ്ങൾ തീർക്കുന്നത് കൺ മുന്നിൽ നിറവസന്തം.

മട്ടുപ്പാവിൽ രണ്ടിടത്തായി രണ്ടായിരത്തോളം ചെടികളുണ്ട്.ബാക്കിയുള്ളവ താഴെ വീടിനു ചുറ്റും ചെടിച്ചട്ടിയിൽ. കേരളാ ഇലക്‌ട്രോണിക് ആന്‍റ് എന്‍ജിനീയറിംഗ് ലിമിറ്റഡ്( കെ ) ജീവനക്കാരനായ സോണി പണ്ടേ ഉദ്യാന പ്രേമിയായിരുന്നു. എവിടെ പോയാലും ആദ്യം നോക്കുക ചെടികൾ. നാൾക്കുനാൾ ആ കമ്പം ഏറി വന്നപ്പോൾ പറവൂർ സെയിൽസ് ടാക്സ് ഓഫീസർ ഭാര്യ മിനിയും ഗ്രീൻ ഹൗസിന് പച്ചക്കൊടി കാണിച്ചു.

ഇരുപത് വര്‍ഷം മുമ്പ് തായ്‌ലന്റിൽ നിന്നും വരുത്തിച്ചതാണ് തുടക്കം . പിന്നീട് തൃശൂര്‍ മണ്ണുത്തിയിൽ നിന്നും കുറച്ച് ചെടികള്‍ വാങ്ങി. ഗ്രാഫ്റ്റ് ചെയ്തും വിത്ത് മുളപ്പിച്ചുമാണ് പുതിയതൈകള്‍ രൂപപ്പെടുത്തിയത് . വിത്തുമുളപ്പിച്ചാൽ പൂവിടാന്‍ സമയമെടുക്കും. അതേ സമയം ഗ്രാഫ്റ്റിംഗ് ആണെങ്കിൽ നാലുമാസത്തിനുള്ളിൽ പൂവുണ്ടാകുമെന്ന് രണ്ട് പതിറ്റാണ്ടിലധികമായി അഡീനിയം പുഷ്പ്പങ്ങൾ പരിപാലിക്കുന്ന സോണി പറയുന്നു.അങ്ങനെ പതിയെ അഡീനിയം വളർത്തൽ വിപുലപ്പെടുത്തി.

മരുഭൂമി സസ്യത്തിന്‍റെ ഇനത്തിൽപ്പെട്ട അഡീനിയത്തിനു വെള്ളം നന ആഴ്ചയിൽ ഒരിക്കൽ മതി. ബോണ്‍സായി രൂപത്തിലുള്ള ഈ ചെടിയുടെ കടഭാഗം തടിച്ച് ഉരുണ്ടതാണ് . ഇവിടെ വെള്ളം സംഭരിക്കുന്നതിലാണ് എപ്പോഴും നന വേണ്ടാത്തത്. അതേ പോലെ ഇതിനു വളവും വേണ്ട. 60 ശതമാനം മണലും ബാക്കി ചകിരിച്ചോറും നിറച്ച് കവറിലാണ് ഇത് നട്ട് പിടിപ്പിക്കുന്നത്. വലുതാകുന്നതനുസരിച്ച് ചട്ടിയിലേക്ക് മാറ്റണം. ഇതിന്റെ പൂക്കള്‍ ഇളം റോസ്, ചുവപ്പ്, വെള്ള, വയലറ്റ് , തുടങ്ങി വെള്ളയും ചുവപ്പും കലർന്ന പല നിറങ്ങളിൽ നരിവധി തരങ്ങളുണ്ട്. തനി വിദേശിയായ അഡീനിയം ചെടിക്ക് ഇന്ന് ആന്തൂറിയം പോലുള്ള ചെടികളെക്കാൾ ഡിമാൻഡ് ഉണ്ട്. ഇപ്പോ മിക്ക വീടുകളുടെയും ഉദ്യാനത്തിൽ താരമാണ് അഡീനിയം.

കുമിളുകളുടെ ആക്രമണമാണ് പ്രധാനമായും അഡീനിയത്തെ നശിപ്പിക്കുന്നത് . ഇതിനു ചില കുമിള്‍ നാശിനികളും സ്വന്തമായ ചില കൂട്ടുകളുമാണ് സോണി ഉപയോഗിക്കുന്നത്. കുമിളുകളെ തുരത്തുന്ന രീതികള്‍ അഡീനിയം വച്ച് പിടിപ്പിച്ചിട്ടുള്ളവരുമായി പങ്ക് വെക്കാനും ഇവക്കുള്ള കീടനാശിനി സൗജന്യമായി നൽകാനും സോണി തയ്യാറാണ്. ഫോണ്‍- 9497035659

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.