Kerala

പാലത്തായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഐ.ജി എസ് ശ്രീജിത്തിനെതിരേ നടപടിയെടുക്കണം: വിമണ്‍ ഇന്ത്യാ മൂവ്മെന്റ്

 

തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായിയില്‍ സ്വന്തം വിദ്യാര്‍ത്ഥിയായ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്‍കി. പ്രതിയെ സഹായിക്കുന്നതിന് കേസില്‍ ഇരയുടെ മൊഴി അവഗണിച്ച് പോക്‌സോ ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചു. അതിനാലാണ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കേസിന്റെ ഏറ്റവും അടിസ്ഥാന രഹസ്യവിവരങ്ങള്‍ ഫോണ്‍ കോളിലൂടെ മറ്റൊരാള്‍ക്ക് കൈമാറി. ശ്രീജിത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കപ്പെട്ട ഫോണ്‍ റെക്കോഡ് കൃത്യമായി പ്രതിയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ പുറത്ത് വിട്ടതാണ്. വോയിസ് റെക്കോര്‍ഡിങ്ങിലുടനീളം എസ് ശ്രീജിത്ത് ഔദ്യോഗിക രേഖകളുടെയും ഇരയുടെയും പ്രതിയുടെയും സാക്ഷിയുടെയും കേസിന്റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.

അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലിസിന് വീഴ്ച നേരിട്ട കേസായിരുന്നിട്ടും ഐ.ജി യാതൊരു ഔദ്യോഗിക ഉത്തരവാദിത്തമോ രഹസ്യസ്വഭാവമോ കണക്കിലെടുക്കാതെയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട ഇരയുടെ മൊഴിയും കേസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ വെളിപ്പെടുത്തലുകളും കേസിന്റെ തുടര്‍നടത്തിപ്പിലും അന്വേഷണത്തിലും സാരമായി ബാധിക്കുന്ന വിവരങ്ങളാണ് ഐ.ജി പുറത്തുവിട്ടത്. ഇത് ഔദ്യോഗിക കൃത്യവിലോപമാണ്. ഐ.ജി ശ്രീജിത്തിന്റെ ഗുരുതരമായ അച്ചടക്കലംഘനത്തിനെതിരേ സത്വര നടപടിയുണ്ടാവണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.