Breaking News

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടപ്പിച്ച്‌ അമേരിക്ക

വാഷിങ്ടണ്‍: ഹ്യൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അമേരിക്ക അടപ്പിച്ചു. ചാരവൃത്തി ആരോപിച്ചാണ് നടപടിയെന്ന് അമേരിക്ക പറഞ്ഞു. ഹ്യൂസ്റ്റണില്‍ സ്ഥിതി ചെയ്യുന്ന ചൈനീസ് കോണ്‍സുലേറ്റ് രണ്ട് ദിവസത്തിനുളളില്‍ അടയ്ക്കണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുളള ബന്ധം വീണ്ടും വഷളാവുകയാണ്. കോണ്‍സുലേറ്റ് അടയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ചൈന അറിയിച്ചിരുന്നു.

കോണ്‍സുലേറ്റ് അടച്ചതോടെ അമേരിക്കക്കെതിരെ ചൈന പ്രതികാര നടപടയിലേക്ക് നീങ്ങാനാണ് സാധ്യത. എന്തെന്നാല്‍ അമേരിക്കയുടം തെറ്റായ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിയ്ക്കും എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞിരുന്നു. സാധാരണ ഗതിയിലാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ കോണ്‍സുലേറ്റിലെ മുറ്റത്ത് വെച്ച് വിവിധ രേഖകള്‍ കത്തിക്കുന്ന അവസ്ഥയുണ്ടായതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോങ്കോങ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക-ചൈന തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് ചൈനയ്ക്കെതിരെ അമേരിക്കയുടെ ഈ പുതിയ നീക്കം

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.